ഐ.പി.എല്ലിൽ അതിവേഗം 6000 റൺസ്; വിരാട് കോഹ്‍ലിയെ മറികടന്ന് ഡേവിഡ് വാർണർ
text_fieldsഐ.പി.എല്ലിൽ അതിവേഗം 6000 റൺസ് നേടുന്ന താരമായി ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ. ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയുടെ റെക്കോഡാണ് വാർണർ മറികടന്നത്. രാജസ്ഥാനെതിരായ മത്സരത്തിൽ ട്രെന്‍റ് ബോൾട്ടിന്‍റെ പന്തിൽ ബൗണ്ടറി നേടിയാണ് വാർണർ ചരിത്ര നേട്ടം കുറിച്ചത്.
165 മത്സരങ്ങളിൽ നിന്നാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ഐ.പി.എൽ ചരിത്രത്തിൽ ഒരു വിദേശതാരം 6000 റൺസ് പിന്നിടുന്നതും. 189 മത്സരങ്ങളിലാണ് വിരാട് കോഹ്ലി 6000 റൺസിലെത്തുന്നത്, ശിഖർ ധവാൻ 199 മത്സരങ്ങളില്‍നിന്നാണ് 6000 റൺസ് എടുക്കുന്നത്. ഡൽഹി കാപ്പിറ്റൽസ് കുപ്പായത്തിൽ ഡേവിഡ് വാർണർ 2000 റൺസും പിന്നിട്ടു.
ഐ.പി.എല്ലില്‍ നാലു സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള വാര്‍ണര്‍ ഏറ്റവും കൂടുതല്‍ തവണ 50ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള കളിക്കാരനാണ്. രാജസ്ഥാനെതിരെ 55 പന്തിൽ 65 റൺസെടുത്തെങ്കിലും ഡൽഹി 57 റൺസിന്‍റെ തോൽവി വഴങ്ങി. സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.