ഓറഞ്ച് വസന്തം തീർത്ത ഡേവിഡ് വാർണറെ ഹൈദരാബാദ് അപമാനിച്ച് മടക്കുന്നു
text_fieldsഹൈദരാബാദ്: നല്ല കാലത്ത് സൺറൈസേഴ്സ് ഹൈദരാബാദ് ജഴ്സിയിൽ ഓറഞ്ച് വസന്തം തീർത്തവന് ആപത്ത് കാലത്ത് അപമാനിച്ച് മടക്കം. വലിയ താരക്കനവും കോടിക്കിലുക്കവുമില്ലാത്ത ഹൈദരാബാദിനെ ബാറ്റിെൻറ മൂർച്ചകൊണ്ടും തീരുമാനങ്ങളിലെ ചടുലത കൊണ്ടും ഐ.പി.എൽ ചാമ്പ്യൻമാരാക്കിയ വാർണർ ഈ സീസണോടെ ടീം വിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടീം മാനേജ്മെൻറും വാർണറും തമ്മിൽ ഒട്ടും സ്വരച്ചേർച്ചയിൽ അല്ലെന്നും വാർത്തകളുണ്ട്.
ഇത് ശരിവെച്ച് വാർണർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ''ഓർമകൾ തന്നതിന് എല്ലാ ആരാധകർക്കും നന്ദി. നിങ്ങളെല്ലാവരും ഇൗ ടീമിന് എപ്പോഴും 100 ശതമാനം പിന്തുണ തന്നു. നിങ്ങളെല്ലാവരും നൽകിയ പിന്തുണക്ക് അതേ അളവിൽ നന്ദിയർപ്പിക്കാൻ എനിക്കാകില്ല. ഇതൊരു അവിസ്മരണീയമായ യാത്രയായിരുന്നു. ഞാനും എെൻറ കുടുംബവും നിങ്ങളെയെല്ലാവരെയും മിസ് ചെയ്യും''- വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സീസൺ അവസാനിപ്പിച്ചതിന് പിന്നാലെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീം നന്ദിയർപ്പിച്ച് പോസ്റ്റ് ചെയ്ത വിഡിയോയിലും വാർണർ ഉൾപ്പെട്ടിട്ടില്ല. ഇതിനെക്കുറിച്ച് ആരാധകർ ചോദ്യം ഉന്നയിച്ചതോടെ തന്നെ വിളിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വാർണർ മറുപടി നൽകിയത്. ഇതിന് പിന്നാലെ ടീം മാനേജ്മെൻറിനെതിരെ ഹൈദരാബാദ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്.
ഈ സീസണിൽ മോശം ഫോമിലായിരുന്ന വാർണറെ സൺറൈസേഴ്സ് ടീമിെൻറ ആദ്യ ഇലവനിൽനിന്ന് മാത്രമല്ല, ഗ്രൗണ്ടിലേക്കുള്ള സംഘത്തിൽ പോലും ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. തുടർന്ന് ഹോട്ടൽ മുറിയിലിരുന്നാണ് വാർണർ ശേഷിക്കുന്ന കളികൾ കണ്ടത്.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് വാർണർ. 150 മത്സരങ്ങളിൽ നിന്നായി 5449 റൺസ് അടിച്ചുകൂട്ടിയ വാർണറാണ് ഐ.പി.എല്ലിൽ ഏറ്റവുമധികം റൺസ് നേടിയ വിദേശ താരം. മൂന്നുസീസണുകളിൽ ഏറ്റവുമധികം റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് നേടിയ വാർണർ ഇക്കാര്യത്തിലും മറ്റുള്ളവരേക്കാൾ മുന്നിലാണ്. 2016ൽ സൺറൈസേഴ്സ് ഐ.പി.എൽ ചാമ്പ്യൻമാരാകുേമ്പാൾ വാർണറായിരുന്നു ക്യാപ്റ്റൻ.
2009 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന വാർണർ പന്ത് ചുരണ്ടൽ മൂലം വിലക്കിലായിരുന്ന 2018ൽ മാത്രമാണ് കളിക്കാതിരുന്നത്. 2014 മുതൽ തുടർച്ചയായ ആറുസീസണുകളിലാണ് വാർണർ 500ന് മുകളിൽ സ്കോർ ചെയ്തത്. എന്നാൽ 2021ൽ വാർണറിന് അേമ്പ പിഴച്ചു. എട്ടുകളികളിൽ നിന്നും വെറും 195 റൺസ് മാത്രമാണ് നേടിയത്. ഇതിനെത്തുടർന്ന് വാർണറെ മാറ്റി കെയ്ൻ വില്യംസണെ ഹൈദരാബാദ് നായകനാക്കിയിരുന്നു.
ഹൈദരാബാദിനായി ഇത്രയും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച വാർണർക്ക് ടീം മാനേജ്മെൻറ് അർഹമായ വിടവാങ്ങൽ നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്. പോയ സീസണുകളിെലല്ലാം മികച്ച പ്രകടനം നടത്തിയ വാർണറെ അദ്ദേഹത്തിെൻറ മോശം സമയത്ത് ടീം കൈവിടുന്നത് അനീതിയാണെന്നും ആരാധകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.