ഐ.പി.എല്ലിനായി ചെന്നൈയിലെത്തിയ ഡേവിഡ് വാർണറിന് 'ചെറിയൊരു പ്രശ്നം'; ആരാധകരോട് സഹായാഭ്യർഥന
text_fieldsചെന്നൈ: ഈ വർഷെത്ത ഇന്ത്യൻ പ്രീമിയർ ലീഗിന് ഏപ്രിൽ ഒമ്പതാം തിയതി കൊടി ഉയരാൻ പോകുകയാണ്. ടൂർണമെന്‍റിന് മുന്നോടിയായി പല വിദേശ താരങ്ങളും ഇന്ത്യയിലെത്തി കഴിഞ്ഞു. വെള്ളിയാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ ആരാധകരോട് ഒരു സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഭവം എന്താണെന്ന് വെച്ചാൽ കോവിഡ് ചട്ടങ്ങളുടെ ഭാഗമായി വാർണർ ആറോ ഏഴേ ദിവസം ക്വാറന്‍റീനിൽ കഴിയേണ്ടതായുണ്ട്. ക്വാറന്‍റീനിലെ വിരസത മാറ്റാനുള്ള ഐഡിയകൾ കമന്‍റ് ബോക്സിൽ നൽകാനാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ ആവശ്യപ്പെടുന്നത്.
നെറ്റ്ഫ്ലികസ് ഷോയോ, സിനിമയോ, കളികളോ എന്തു തന്നെ ആയിക്കോട്ടെ അത് പറയാനാണ് അദ്ദേഹം ആരാധകരോട് പറയുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാക് റെക്കോഡുള്ള വിദേശ ബാറ്റ്സ്മാനാണ് വാർണർ. 5254 റൺസ് വാരിക്കൂട്ടിയ താരം 2016ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു.
കഴിഞ്ഞ ആറ് സീസണുകളിലും 500 റൺസിലേറെ സ്കോർ ചെയ്ത വാർണർ സ്ഥിരതയുടെ കാര്യത്തിൽ മറ്റാരേക്കാളും മുൻപന്തിയിലാണ്. കഴിഞ്ഞ സീസണിൽ 548 റൺസായിരുന്നു സമ്പാദ്യം. കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിൽ നടന്ന ഐ.പി.എല്ലിൽ ഹൈദരാബാദ് പ്ലേഓഫിൽ എത്തിയിരുന്നു.
ഏപ്രിൽ 11ന് ചെന്നൈയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെയാണ് ഹൈദരാബാദിന്‍റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.