Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'സോറി സിറാജ്​, ടീം...

'സോറി സിറാജ്​, ടീം ഇന്ത്യ'; വംശീയ അധിക്ഷേപത്തില്‍ മാപ്പു പറഞ്ഞ് വാര്‍ണര്‍

text_fields
bookmark_border
സോറി സിറാജ്​, ടീം ഇന്ത്യ; വംശീയ അധിക്ഷേപത്തില്‍ മാപ്പു പറഞ്ഞ് വാര്‍ണര്‍
cancel

സിഡ്‌നി: എസ്​.സി.ജിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ആസ്​ട്രേലിയൻ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ പേസ്​ ബൗളർ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ മാപ്പു ചോദിച്ചു. വംശീയത ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാപ്പുപറയുന്നതായും വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

'മൂന്നാം ടെസ്റ്റി​േന്‍റത്​ പ്രതീക്ഷിച്ച പോലുള്ള ഫലം ആയിരുന്നില്ല, ടെസ്റ്റ്​ ക്രിക്കറ്റ്​ ഇങ്ങനെയൊക്കെയാണ്​. അഞ്ച്​ദിവസവും വളരെ ബുദ്ധിമു​േട്ടറിയതായിരുന്നു. ഞങ്ങളാലാവുംവിധം പൊരുതിയിട്ടുണ്ട്​. സമനില പിടിച്ചുവാങ്ങിയ ഇന്ത്യയെ അഭിനന്ദിക്കുന്നു. സീരീസിന്‍റെ ഫലം നിർണയിക്കുന്ന ബ്രിസ്​ബേനിലെ ഗാബ്ബയി​ലെ മത്സരത്തിലേക്ക്​ നീങ്ങുകയാണ്​.

കൂടെ മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ഞാന്‍ മാപ്പു ചോദിക്കുന്നു. വംശീയതയും അധിക്ഷേപവും ഒരുകാലത്തും എവിടെയും അംഗീകരിക്കാനും പൊറുക്കാനുമാകില്ല. ഞങ്ങളുടെ കാണികളിൽ നിന്നും നല്ലപെരുമാറ്റം പ്രതീക്ഷിക്കുന്നു' - വാര്‍ണര്‍ കുറിച്ചു.

സിഡ്‌നിയില്‍ ബൗണ്ടറി ലൈനിനരികിൽ ഫീല്‍ഡ് ചെയ്യുന്നതിനിടെ സിറാജിനും ബുംറക്കും വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. പിന്നീട് പൊലീസെത്തി അധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കിയാണ് മത്സരം പുനരാരംഭിച്ചത്​. സംഭവത്തില്‍ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:David WarnerracismMohammed Siraj
News Summary - David Warner: Sorry Siraj, racism not acceptable
Next Story