‘നാഗ്പൂർ പിച്ച് പണിയാകുമോ?’’- സൂക്ഷ്മ പരിശോധനയുമായി സ്മിത്തും വാർണറും- ചിത്രങ്ങൾ പുറത്തുവിട്ട് ക്രിക്കറ്റ് ആസ്ട്രേലിയ
text_fieldsഇന്ത്യയിലെത്തി വിജയം പിടിക്കൽ അതിദുഷ്കരമാണെന്ന് ആസ്ട്രേലിയൻ ടീമിന് നന്നായറിയാം. പിച്ച് കൂടി ചതിച്ചാൽ പിന്നെ ഒന്നും നോക്കാനില്ലെന്നും. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് തുടക്കമാകാൻ രണ്ടു നാൾ മാത്രം ബാക്കിനിൽക്കെ ടീം ആസ്ട്രേലിയ കഠിന പരിശ്രമത്തിലാണ്. എന്നും ചതിക്കാറുള്ള പിച്ചിനെ അടുത്തറിയാൻ മുൻനിര താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും നടത്തുന്ന പരിശോധനകളാണ് ഏറ്റവുമൊടുവിലെ വാർത്ത. ക്രിക്കറ്റ് ആസ്ട്രേലിയ തന്നെയാണ് ഇരുവരും മൈതാനത്ത് പിച്ചിന്റെ ഈടും ഉറപ്പും പരിശോധന നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചത്.
മികച്ച പിച്ചൊരുക്കിയാൽ ഇന്ത്യയിൽ സന്ദർശകർക്കാകും ജയമെന്ന് മുൻ ഓസീസ് താരം ഇയാൻ ഹീലി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണമുണ്ടായി.
ആസ്ട്രേലിയയിലും പുറത്തും എതിരാളികൾക്കുമേൽ നിർദയം ജയം പിടിക്കുന്ന കംഗാരുക്കൾ പക്ഷേ, ഇന്ത്യൻ പിച്ചുകളിൽ പൊതുവെ അത്ര മികച്ച റെക്കോഡുള്ളവരല്ല. മിച്ചൽ സ്റ്റാർകും ജോഷ് ഹേസ്ൽവുഡും പരിക്കുമായി പുറത്തിരിക്കുന്ന ടീമിന് പിച്ച് കൂടി എതിരായാൽ വലിയ പരാജയങ്ങൾ നേരിടേണ്ടിവരുമെന്ന ആധി നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.