വാർണറുടെ മകൾക്ക് കോഹ്ലിയുടെ കിടിലൻ സമ്മാനം; നന്ദി പറഞ്ഞ് താരം
text_fieldsമെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ മകൾ ഇൻഡി റേ വിരാട് കോഹ്ലിയുടെ വലിയൊരു ആരാധികയാണ്. ഇന്ത്യൻ നായകനെ ഏറെ ഇഷ്ടപ്പെടുന്ന ഇൻഡി അപ്രതീക്ഷിതമായി ഡാഡി നൽകിയ സമ്മാനത്തിൽ ഏറെ സന്തുഷ്ടയായി. കോഹ്ലി ഉപയോഗിച്ച ജഴ്സിയാണ് വാർണർ തെൻറ മകൾക്ക് സമ്മാനിച്ചത്. മകൾക്കായി ജഴ്സി സമ്മാനിച്ചതിന് വിരാട് കോഹ്ലിക്ക് ഡേവിഡ് വാർണർ നന്ദി അറിയിക്കുകയും ചെയ്തു. വാർണറുടെ മകൾ ഇൻഡി, കോഹ്ലിയുടെ ജഴ്സി ധരിച്ചുനിൽക്കുന്ന ചിത്രമടക്കം ഇൻസ്റ്റഗ്രാമിൽ പങ്കുെവച്ചാണ് വാർണറുടെ പ്രതികരണം. മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോഹ്ലിയെന്നും വാർണർ വെളിപ്പെടുത്തി.
ടെസ്റ്റ് പരമ്പര ആസ്ട്രേലിയ തോറ്റെങ്കിലും തെൻറ മകൾ സന്തോഷത്തിലാണെന്നും വാർണർ ഫോട്ടോക്കൊപ്പം എഴുതി. ''ഞങ്ങൾ പരമ്പര തോറ്റെന്ന് അറിയാം. എന്നാൽ, സന്തോഷത്തോടെയിരിക്കുന്ന ഒരു പെൺകുട്ടി ഇവിടെയുണ്ട്. വിരാട് കോഹ്ലിക്ക് നന്ദി അറിയിക്കുന്നു. ഇന്‍ഡിക്ക് താങ്കളുടെ ജഴ്സി ഇഷ്ടപ്പെട്ടിരിക്കുന്നു. ഡാഡിക്കും ആേരാൺ ഫിഞ്ചിനുമൊപ്പം അവൾക്ക് കോഹ്ലിയെയും ഇഷ്ടമാണ്'' -വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വാർണറുടെ മകൾ കോഹ്ലിയുടെ വലിയ ആരാധികയാണെന്നു താരം നേരത്തേ തന്നെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.