ഡൽഹി കടന്നു, തോറ്റിട്ടും ബാംഗ്ലൂർ അകത്ത്; കൊൽക്കത്തക്ക് നെഞ്ചിടിപ്പ്
text_fieldsഅബൂദബി: ഐ.പി.എല്ലിലെ ഏറ്റവും നിർണായകമായ മത്സരങ്ങളിലൊന്നിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി േപ്ല ഓഫിലേക്ക് കടന്നു. പരാജയപ്പെട്ടെങ്കിലും റൺറേറ്റിെൻറ ബലത്തിൽ ബാംഗ്ലൂരും േപ്ലഓഫ് ഉറപ്പിച്ചു.
152 റൺസിെൻറ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി കാപ്പിറ്റൽസ് 17.3 ഓവറിനുള്ളിൽ മത്സരം തീർത്തിരുന്നെങ്കിൽ ബാംഗ്ലൂർ േപ്ല ഓഫ് ഉറപ്പിക്കുമായിരുന്നില്ല. 14 പോയൻറുള്ള ബാംഗ്ലൂരിെൻറ റൺറേറ്റ് -0.172ഉം അത്രതന്നെ പോയൻറുള്ള കൊൽക്കത്തയുടെ റൺറേറ്റ് -0.214ഉം ആണ്. ഇതോടെ എല്ലാ കണ്ണുകളും ചൊവ്വാഴ്ച നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരത്തിലേക്കായി. 12 പോയൻറും പ്ലസ് റൺറേറ്റുമുള്ള ഹൈദരാബാദ് മത്സരം ജയിച്ചാൽ േപ്ല ഓഫ് ഉറപ്പിക്കും. ഹൈദരാബാദ് പരാജയപ്പെട്ടാൽ കൊൽക്കത്തക്ക് േപ്ലഒാഫിൽ പ്രവേശിക്കാം. 18 പോയൻറുള്ള മുംബൈ ഒന്നാംസ്ഥാനക്കാരായി േപ്ല ഓഫ് ഉറപ്പിച്ചിരുന്നു.
ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ ഡൽഹിയെ ശിഖർ ധവാനും (41 പന്തിൽ 54), അജിൻക്യ രഹാനെയും( 46 പന്തിൽ 60) ചേർന്ന് പതുക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ സ്പിന്നർമാരെ ഉപയോഗിച്ച് ബാംഗ്ലൂർ ഡൽഹിയെ പ്രതിരോധത്തിലാക്കിയെങ്കിലും പന്തും (8), മാർകസ് സ്റ്റോനിസും (10) ചേർന്ന് 19ാം ഓവറിൽ കളി ജയിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കം മോശമായിരുന്നു. നാലാം ഓവറിൽ ജോഷ് ഫിലിപ്പെയെ (12) നഷ്ടമായി. പിന്നീട് മലയാളി താരം ദേവ്ദത്ത് പടിക്കലും (41 പന്തിൽ 50), ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് (24 പന്തിൽ 29) സ്കോർ നീക്കിയത്. പടിക്കലിെൻറ നാലാം അർധ സെഞ്ച്വറിയാണിത്. അവസാനത്തിൽ എത്തിയ എ.ബി ഡിവില്ലിയേഴ്സ് (21 പന്തിൽ 35) ആഞ്ഞു വീശിയതോടെയാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. ശിവം ദുബെ 11 പന്തിൽ 17 റൺസ് എടുത്തു. 33 റൺസിന് മൂന്നുവിക്കറ്റെടുത്ത ആൻറിച് നോർകിയ മാൻ ഓഫ് ദി മാച്ചായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.