Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡികോക്കിന്...

ഡികോക്കിന് അർധസെഞ്ച്വറി; ദക്ഷിണാഫ്രിക്കക്കെതിരെ യു.എസിന് 195 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ഡികോക്കിന് അർധസെഞ്ച്വറി; ദക്ഷിണാഫ്രിക്കക്കെതിരെ യു.എസിന് 195 റൺസ് വിജയലക്ഷ്യം
cancel

ആൻറിഗ്വ: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ യു.എസിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്.

40 പന്തിൽ 74 റൺസെടുത്ത ഓപണർ ക്വിന്റൺ ഡികോക്കും 32 പന്തിൽ 46 റൺസെടുത്ത എയ്ഡൻ മാർക്രമും 22 പന്തിൽ പുറത്താകാതെ 36 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.

റീസ് ഹെൻഡ്രിക്സ് 11 ഉം ഡേവിഡ് മില്ലർ റൺസൊന്നും എടുക്കാതെയും പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സ് 20 റൺസുമായി പുറത്താകാതെ നിന്നു. യു.എസിന് വേണ്ടി സൗരഭ് നേത്രാവത്കർ, ഹർമീത് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaUSAT20 World Cup 2024
News Summary - De Kock's half-century; USA set a target of 195 against South Africa
Next Story