Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅര​േങ്ങറ്റക്കാരുടെ...

അര​േങ്ങറ്റക്കാരുടെ ദിനം; നന്നായി തുടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ എറിഞ്ഞ്​ വീഴ്​ത്തി

text_fields
bookmark_border
അര​േങ്ങറ്റക്കാരുടെ ദിനം; നന്നായി തുടങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ എറിഞ്ഞ്​ വീഴ്​ത്തി
cancel

പുനെ: ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിലെ പിഴവ്​ ഇംഗ്ലണ്ട്​ ആവർത്തിച്ചതോടെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക്​ 66 റൺസ്​ വിജയം. ശിഖർ ധവാന​​ും (98) വിരാട്​ കോഹ്​ലിയും (56) നിലമൊരുക്കിയ ഇന്നിങ്​സിൽ നിന്നും​ കെ.എൽ രാഹുലും (43 പന്തിൽ 62) ക്രുനാൽ​ പാണ്ഡ്യയും (31 പന്തിൽ 58 നോട്ടൗട്ട്​) വിളവ്​ കൊയ്​തതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ്​ നഷ്​ടത്തിൽ 317 റൺസ്​ അടിച്ചുകൂട്ടി. ലോകോത്തര ബാറ്റിങ്​നിരയുമായെത്തിയ ഇംഗ്ലണ്ടിന്‍റെ മറുപടി 42.1 ഓവറിൽ 251ൽ അവസാനിച്ചു.

14.2 ഓവറിൽ 135 റൺസിന്​ ഒന്ന്​ എന്ന നിലയിൽ നിന്ന്​ മധ്യനിര നിരുത്തവാദിത്തപരമായി ബാറ്റുവീശിയതോടെ ഇംഗ്ലണ്ട്​ തോൽവി ഇരന്നു വാങ്ങുകയായിരുന്നു. വെടിക്കെട്ട്​ അർധ സെഞ്ച്വറിയുമായി ക്രുനാൽ പാണ്ഡ്യയും നാലു വിക്കറ്റ്​ പിഴുത പ്രസീദ്​ കൃഷ്​ണയും അരങ്ങേറ്റം അവിസ്​മരണീയമാക്കി.

ഓപണർമാരായ ജോണി ബെയർസ്​റ്റോയും (66 പന്തിൽ 94) ജാസൺ റോയ്​യും (46) ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയപ്പോൾ ആദ്യവിക്കറ്റിൽ ഇംഗ്ലണ്ട്​ സ്​കോർ ബോർഡിലെത്തിയത്​ 135 റൺസ്​.


അത്​വരെ നന്നായി തല്ലുകൊണ്ട പ്രസീദ്​ കൃഷ്​ണയാണ്​ റോയ്​യെ സബായ സൂര്യകുമാറിന്‍റെ കൈളിലെത്തിച്ച്​ ഇന്ത്യക്ക്​ബ്രേക്ക്​ത്രൂ നൽകിയത്​. പിന്നീട്​ കൃത്യമായ ഇടവേളകളിൽ ഇന്ത്യക്ക്​ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാർ വിക്കറ്റ്​ സമ്മാനിച്ചു. മുഈൻ അലി (30), ക്യാപ്​റ്റൻ ഓയിൻ മോർഗൻ (22) എന്നീ മധ്യനിര ബാറ്റ്​സമാൻമാരാണ്​ അൽപമെങ്കിലും പൊരുതിയത്​.

ഇന്ത്യക്കായി ശർദുൽ ഠാക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. ക്രുനാൽ പാണ്ഡ്യ ഒരുവിക്കറ്റ്​ വീഴ്​ത്തി. 54 റൺസ്​ വഴങ്ങി നാലുവിക്കറ്റ്​ വീഴ്​ത്തിയ പ്രസീദിന്‍റെ പ്രകടനം അരങ്ങേറ്റത്തിലെ ഒരിന്ത്യക്കാരന്‍റെ ഏറ്റവും മികച്ചതാണ്​.

40 ഓവറിൽ 205 റൺസിന്​ അഞ്ചുവിക്കറ്റ്​ നഷ്​ടമായിരുന്ന ഇന്ത്യക്കായി അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുലും പാണ്ഡ്യയും ചേർന്നാണ്​ ഇന്ത്യൻ​ സ്​കോർ 300 കടത്തിയത്​. വെറും 26 പന്തിൽ അർധ ശതകം കുറിച്ച ക്രുണാൽ തന്‍റെ അരങ്ങേറ്റ മത്സരം അവിസ്​മരണീയമാക്കിയാണ്​ തിരികെ നടന്നത്​. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റിന്​ 317റൺസെന്ന നിലയിലാണ്​ ഇന്ത്യ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.


ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതുക്കെയാണ്​ സ്​കോർ ചെയ്​തുതുടങ്ങിയത്​. 15.1 ഓവറിൽ ഇന്ത്യൻ സ്​കോർ 64 റൺസിലെത്തിയിരിക്കവേ 28 റൺസെടുത്ത രോഹിത്​ ശർമയാണ്​ ആദ്യം പുറത്തായത്​.

തുടർന്നെത്തിയ കോഹ്​ലിയും (56) ധവാനും (98) ക്രീസിലുറച്ചതോടെ ഇന്ത്യൻ സ്​കോർ പതിയെ കുതിച്ചുതുടങ്ങി. അർധ ശതകം കുറിച്ചതിന്​ പിന്നാലെ കോഹ്​ലിയും തൊട്ടുപിന്നാലെ​ ശ്രേയസ്​ അയ്യറും (6) മടങ്ങി. സെഞ്ച്വറിയിലേക്ക്​ ബാറ്റുവീശിയിരുന്ന ധവാനെ ബെൻസ്​റ്റോ്​ക്​സ്​ മോർഗന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.


തൊട്ടുപിന്നാലെയെത്തിയ ഹാർദിക്​ പാണ്ഡ്യ ഒരു റൺസുമായി മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായെങ്കിലും രാഹുലും ക്രുണാലും ചേർന്ന്​ ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു. ഇംഗ്ലണ്ടനായി സ്റ്റോക്​സ്​ മൂന്നും മാർക്​വുഡ്​ രണ്ടും വിക്കറ്റുകൾ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Englandkrunal pandyaCricket
News Summary - debutants day india beast england by 66 runs in first ODI
Next Story