Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ചരിത്രത്തിലെ...

ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ പന്ത്​; ബട്​ലർക്ക്​ നേരെ തീ തുപ്പി നോർകിയ

text_fields
bookmark_border
ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ പന്ത്​; ബട്​ലർക്ക്​ നേരെ തീ തുപ്പി നോർകിയ
cancel

ദുബൈ: ബുധനാഴ്​ചത്തെ ഡൽഹി കാപ്പിറ്റൽസ്​-രാജസ്ഥാൻസ്​ റോയൽസ്​ മത്സരം പേസർമാരുടെ പ്രകടനത്തി​െൻറ പേരിൽകൂടിയായിരിക്കും ഓർമിക്കപ്പെടുക. 156.22 കിലോമീറ്റർ വേഗതയുള്ള പന്തെറിഞ്ഞ്​ ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്​ നോർകിയ ഐ.പി.എൽ ചരിത്രത്തിലേക്ക്​ ത​െൻറ പേരെഴുതി​ച്ചേർത്തു.

ഡൽഹി ഉയർത്തിയ 161 റൺസ്​ പിന്തുടർന്നിറങ്ങിയ രാജസ്ഥാനെതിരെ മൂന്നാം ഓവറിലായിരുന്നു നോർകിയയുടെ വേഗതയേറിയ പന്ത്​. പക്ഷേ ക്രീസിലുണ്ടായിരുന്ന ജോസ്​ ബട്​ലർ വേഗം ഉപയോഗിച്ച് പന്തി​നെ​​ ബൗണ്ടറിയിലേക്ക്​ തിരിച്ചുവിട്ടു. തുടരെ രണ്ട്​ ബൗണ്ടറികൾ വഴങ്ങിയ നോർകിയ ഓവറിലെ അവസാന പന്തിൽ ബട്​ലറുടെ മിഡിൽ സ്​റ്റംപ്​ പിഴുത്​ തിരിച്ചടിച്ചു. ബട്​ലറുടെ സ്​റ്റംപ്​ പിഴുത പന്തിന്​ മണിക്കുറിൽ 155 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗ​തയേറിയ രണ്ടാമത്തെ പന്തായിരുന്നു അത്​.

ഐ.പി.എൽ ചരിത്രത്തിലെ വേഗതയേറിയ ആദ്യ മൂന്നുപന്തുകളും നോർകിയയുടെ പേരിൽ തന്നെയാണ്​. 154.40 കിലോമീറ്റർ വേഗമുള്ള പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഡെയ്​ൽ സ്​റ്റെയിനാണ്​ നാലാമാത്​. 153.91 വേഗതയുള്ള പന്തുമായി അഞ്ചാമതുള്ളതും ദക്ഷിണാഫ്രിക്കയുടെ തന്നെ കാഗിസോ റബാദ​.

നോർകിയയും റബാദയും നയിച്ച ബൗളിങ്​ നിരയുടെ കരുത്തിൽ ഡൽഹി രാജസ്ഥാനെ 13 റൺസിന്​ തോൽപ്പിച്ചിരുന്നു. താൻ എറിഞ്ഞത്​ ഐ.പി.എൽ ചരിത്രത്തിലെ വേഗമുള്ള പന്തായിരുന്നുവെന്ന്​ അറയില്ലായിരുന്നു എന്നായിരുന്നു മത്സരശേഷം നോർകിയയുടെ പ്രതികരണം. മത്സരത്തിൽ രാജസ്ഥാ​െൻറ ഇംഗ്ലീഷ്​ പേസർ ജോഫ്ര ആർച്ചർ 19 റൺസ്​ വഴങ്ങി മൂന്നുവിക്കറ്റ്​ വീഴ്​ത്തിയിരുന്നു.


മണിക്കൂറിൽ 161.3 കിലോമീറ്റർ വേഗതയുള്ള പന്തെറിഞ്ഞ ശു​ൈഅബ്​ അക്തറി​െൻറ പേരിലാണ്​ അന്താരാഷ്​ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറി​െൻറ പന്തി​െൻറ റെക്കോർഡുള്ളത്​. 161.1km​ വേഗതയുള്ള പന്തെറിഞ്ഞ ഓസ്​ട്രേലിയയുടെ ഷോൺ ടെയിറ്റും ബ്രറ്റ്​ലീയും തൊട്ടുപിന്നിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020Anrich Nortje
Next Story