വമ്പില്ലാതെ മുംബൈ, ഡൽഹിയോടും തോറ്റു; േപ്ല ഓഫ് പ്രവേശനം കഷ്ടത്തിൽ
text_fieldsഷാർജ: പ്ലേ ഓഫ് സാധ്യതക്ക് ജയം നിർണായകമായ മത്സരത്തിൽ ഡൽഹി കാപ്പിറ്റൽസിന് മുന്നിൽ മുട്ടുമടക്കി മുംബൈ ഇന്ത്യൻസ്. ബാറ്റിങ്ങിൽ വീണ്ടും അേമ്പ പാളിയതാണ് ചാമ്പ്യൻമാരായ മുംബൈക്ക് വിനയായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 129 റൺസ് 19.1 ഓവറിൽ ഡൽഹി കാപ്പിറ്റൽസ് മറികടക്കുകയായിരുന്നു. ആദ്യമൊന്ന് വിറച്ചെങ്കിലും 33 റൺസെടുത്ത ശ്രേയസ് അയ്യറും 20 റൺസെടുത്ത രവിചന്ദ്രൻ അശ്വിനും ചേർന്ന് ഡൽഹിയെ വിജയതീരമണയിക്കുകയായിരുന്നു. 77 റൺസിന് അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ഡൽഹി ഒരു ഘട്ടത്തിൽ പരാജയം മണത്തിരുന്നു.
ജയത്തോടെ 18 പോയന്‍റുമായി ഡൽഹി പോയന്‍റ് പട്ടികയിലെ രണ്ടാം സഥാനം അരക്കിട്ടുറപ്പിച്ചപ്പോൾ തോൽവിയോടെ മുംബൈയുടെ േപ്ല ഓഫ് പ്രവേശനം കഷ്ടത്തിലായി. 12 മത്സരങ്ങളിൽ നിന്നും പത്തുപോയന്‍റുള്ള മുംബൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാലും േപ്ല ഓഫ് പ്രവേശനം ഉറപ്പില്ല. മറ്റുടീമുകളുടെ പ്രകടനം കൂടി പരിഗണിച്ചാവും േപ്ല ഓഫ് പ്രവേശനം.
മൂന്നു പേരെ വീതം പുറത്താക്കിയ ആവേശ് ഖാനും അക്സർ പേട്ടലുമാണ് മുംബൈയുടെ നടുവൊടിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരെ പെട്ടെന്നു തന്നെ നഷ്ടമായിരുന്നു. ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മയെ ആവേശ് ഖാനും 19 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡിക്കോക്കിനെ അക്‌സര്‍ പട്ടേലുമാണ് മടക്കിയത്. മികച്ച സ്കോർ പ്രതീക്ഷിച്ച മുംബൈക്ക് തുടക്കം തന്നെ പ്രഹരം ഏൽപിക്കാൻ ഡൽഹി ബൗളർമാർക്കായി.
സൂര്യകുമാർ യാദവ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും (33) അക്സർപേട്ടൽ മുംബൈയുടെ ആ പ്രതീക്ഷയും തകർത്തു കളഞ്ഞു. പിന്നാലെ സൗരഭ് തവാരി(15), കീരൺ പൊള്ളാർഡ്(6), ഹാർദിക് പാണ്ഡ്യ(17), നദാൻ കോൾട്ടർ നീൽ(1), ജയന്ത് യാദവ്(11) എന്നവരെല്ലാം പുറത്തായി. ക്രുണാൽ പാണ്ഡ്യ(13)യും ബുംറയും(1) പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.