യുവരാജ് സിങ് ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു; ഇത്തവണ വരവ് പരിശീലകനായി
text_fieldsമുൻ ഇന്ത്യൻ ബാറ്റ്സ്മാൻ യുവരാജ് സിങ് ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു. ഇക്കുറി കളിക്കാരനായല്ല പരിശീലകനായാണ് യുവരാജിന്റെ വരവ്. ഡൽഹി ക്യാപ്പിറ്റൽസിന്റെ പരിശീലകനായി യുവരാജ് എത്തുമെന്നാണ് റിപ്പോർട്ട്.
മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ മാറ്റി യുവരാജ് സിങ്ങിനെ കൊണ്ടു വരാനാണ് ഡൽഹി ഒരുങ്ങുന്നത്. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ടീം മെന്ററായി കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്.
ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ ആശിഷ് നെഹ്റ ടീമിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നെഹ്റയെ ഡൽഹി ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും യുവരാജിനെ ടീമിലെത്തിക്കാനാണ് ശ്രമമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും.
40 ടെസ്റ്റുകളിലും 204 ഏകദിനങ്ങളിലും 58 ട്വന്റി 20 മത്സരങ്ങളിലും യുവരാജ് ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്. 2007ലെ ഐ.സി.സി ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും യുവരാജ് അംഗമായിരുന്നു.
നേരത്തെ അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവർക്ക് യുവരാജ് സിങ് പരിശീലനം നൽകിയിരുന്നു. ഇത് ഇരുവരുടേയും കരിയറിൽ നല്ലൊരും മാറ്റം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡൽഹി യുവരാജിനെ പരിശീലകനായി നിയമിക്കാനുള്ള നീക്കം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.