റൺമല കയറവെ റബാദയിലുടക്കി ഹൈദരാബാദ്; ഡൽഹി-മുംബൈ ഫൈനൽ
text_fieldsആവേശപ്പോരാട്ടങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ 13ആം ഐ.പി.എലിെൻറ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ ഡൽഹി കാപിറ്റൽസ് നേരിടും. ഡൽഹി ഉയർത്തിയ 190 റൺസ് പിന്തുടർന്നിറങ്ങിയ സൺ റൈസേഴ്സിനായി കെയിൻ വില്യംസണും (67), അബ്ദുൽ സമദും (16 പന്തിൽ 33) ഒത്തുചേർന്നതോടെ ചങ്കുപിടച്ചെങ്കിലും നാലു വിക്കറ്റുകളുമായി കളം നിറഞ്ഞ കഗിസോ റബാദ ഡൽഹിയെ ഫൈനലിലേക്ക് നടത്തുകയായിരുന്നു. ചൊവ്വാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ട് മെട്രോ നഗരങ്ങളുടെ രാജകീയ പോരാട്ടം നടക്കുക.
നാലോവറിൽ 29 റൺസ് വഴങ്ങി റബാദ വീഴ്ത്തിയത് നാല് എണ്ണം പറഞ്ഞ വിക്കറ്റുകളായിരുന്നു. മൂന്നോവറിൽ 26 റൺസ് വഴങ്ങി മാർക്കസ് സ്റ്റോയിനിസ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
നായകൻ ഡേവിഡ് വാർണറും (2) ഒാപണർ പ്രിയം ഗാർഗും (12 പന്തിൽ 17 റൺസ്) കൂറ്റനടിക്കാരൻ മനീഷ് പാണ്ഡെയും (14 പന്തിൽ 21) എളുപ്പം കൂടാരം കയറിയതോടെ കെയിൻ വില്യംസണായിരുന്നു ഹൈദരാബാദിന് ജീവൻ നൽകിയത്. 45 പന്തിൽ 67 റൺസെടുത്ത വില്യംസണിെൻറ ബാറ്റിൽ നിന്ന് നാല് കൂറ്റൻ സികസറുകളും അഞ്ച് ബൗണ്ടറികളും പിറവിയെടുത്തിരുന്നു. 16 പന്തിൽ 33 റൺസെടുത്ത അബ്ദുൽ സമദ് പൊരുതിനോക്കിയെങ്കിലും കഗിസോ റബാദ അവിടെയും പ്രശ്നക്കാരനായി. വാലറ്റത്ത് റാഷിദ് ഖാെൻറ ആഞ്ഞുവീശൽ പ്രതീക്ഷിച്ചവർക്കും തിരിച്ചടി നൽകിയത് റബാദയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി കാപിറ്റൽസ് നേടിയത് കൂറ്റൻ സ്കോറായിരുന്നു. െഎ.പി.എല്ലിൽ കന്നി ഫൈനൽ പ്രവേശനത്തിന് കോപ്പുകൂട്ടിയ ഡൽഹിയെ ബൗളിങ് മികവ് കൊണ്ട് ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദിന് പിടിച്ചുകെട്ടാൻ സാധിച്ചില്ല. 20 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്ത ഡൽഹിക്ക് വേണ്ടി ഫോമിലുള്ള ശിഖർ ധവാൻ 50 പന്തിൽ 78 റൺസടിച്ചു.
അവസാന ഒാവറുകളിൽ ഷിംറോൺ ഹെത്മയറും കത്തിക്കയറി. 22 പന്തിൽ 42 റൺസാണ് ഹെറ്റ്മയർ അടിച്ചുകൂട്ടിയത്. ഒരുഘട്ടത്തിൽ സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും സന്ദീപ് ശർമയും നടരാജനും മികച്ച രീതിയിൽ ബോളെറിഞ്ഞതാടെ ലക്ഷ്യം 190 ആയി കുറഞ്ഞു. നാലോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാൻ മാത്രമാണ് എസ്.ആർ.എച്ച് ബൗളിങ് നിരയിൽ അൽപ്പമെങ്കിലും മികച്ചുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.