വമ്പുകാട്ടി മുംബൈ; 'ബോൾട്ടിളകി' ഡൽഹി
text_fieldsഷാർജ: പ്ലേ ഓഫിലെത്താനുള്ള നിർണായക പോരാട്ടത്തിനായി കളത്തിലിറങ്ങിയ ഡൽഹി കാപ്പിറ്റൽസിനെ മുംബൈ ഇന്ത്യൻസ് നാണംകെടുത്തി വിട്ടു. ഡൽഹി ഉയർത്തിയ 111 റൺസിെൻറ കുഞ്ഞൻ വിജയലക്ഷ്യം 14.2 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ മുംബൈ അനായാസം നേടിയെടുത്തു. 47 പന്തിൽ 72 റൺസുമായി അടിച്ചുതകർത്ത ഇഷാൻ കിഷനാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. 13കളികളിൽ നിന്നും 18 പോയൻറുമായി മുംബൈ പോയൻറ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ 13 കളികളിൽ നിന്നും 14 പോയൻറുള്ള ഡൽഹിയുടെ േപ്ലഓഫ് സാധ്യത തുലാസിലായി. അടുത്ത മത്സരത്തിൽ പരാജയപ്പെട്ടാൽ മറ്റുടീമുകളുടെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ഡൽഹിയുടെ സാധ്യതകൾ.
ആദ്യം ബാറ്റുചെയ്ത ഡൽഹി ജസ്പ്രീത് ബുംറയുടെയും ട്രെൻറ് ബോൾട്ടിേൻറയും ( മൂന്ന് വിക്കറ്റ് വീതം) എറിഞ്ഞ അസ്ത്രങ്ങൾക്കു മുന്നിൽ പിടിച്ചുനില്‍ക്കാനാകാതെ വീഴുകയായിരുന്നു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ക്ക് തുടക്കത്തിലേ തിരിച്ചടിയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ശിഖര്‍ ധവാന്‍ (0) ട്രെന്‍ഡ് ബോള്‍ട്ടിന് പിടികൊടുത്ത് മടങ്ങി. ബോള്‍ട്ടിൻെറ മൂന്നാം ഓവറില്‍ പൃഥ്വി ഷായും (11 പന്തില്‍ 10) തിരിച്ചുകയറി. തുടര്‍ന്ന് ശ്രേയസ് അയ്യര്‍ - റിഷഭ് പന്ത് സഖ്യമാണ് ടീമിനെ മുന്നോട്ടു നയിച്ചത്. 29 പന്തില്‍ 25 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യറാണ് തമ്മില്‍ ഭേദം. റിഷഭ് പന്ത് 24 പന്തില്‍ 21 റണ്‍സ് നേടി. എന്നാല്‍ സ്‌കോര്‍ബോര്‍ഡിന് വേഗമുണ്ടായില്ല. 11 ആം ഓവറില്‍ ശ്രേയസ് പുറത്താകുമ്പോള്‍ കേവലം 50 റണ്‍സ് മാത്രമായിരുന്നു ഡല്‍ഹിയുടെ സമ്പാദ്യം.
രാഹുല്‍ ചഹറിൻെറ പന്തില്‍ ഡല്‍ഹി നായകനെ ഡികോക്ക് സ്റ്റംപു ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും (3 പന്തില്‍ 2) റിഷഭ് പന്തും വീണതോടെ (24 പന്തില്‍ 21) ഡല്‍ഹി അപകടം ഉറപ്പിച്ചു. ഹര്‍ഷല്‍ പട്ടേല്‍ (9 പന്തില്‍ 5), ഷിമറോണ്‍ ഹെറ്റ്‌മെയര്‍ (13 പന്തില്‍ 11), രവിചന്ദ്രന്‍ അശ്വിന്‍ (9 പന്തില്‍ 12) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനുണ്ടായില്ല. സീസണിെൻറ ആദ്യ പകുതിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.