ധോണി, കോഹ്ലി, രോഹിത് എന്നിവരെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുക; സൂര്യകുമാർ യാദവിെൻറ കിടിലൻ മറുപടികൾ ഇങ്ങനെ
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിലെ ഉഗ്രൻ പ്രകടനത്തിെൻറ മികവിൽ ദേശീയ ടീമിലേക്ക് സെലക്ഷൻ നേടി മികച്ച പ്രകടനത്തിലൂടെ വരവറിയിച്ച താരമാണ് സൂര്യകുമാർ യാദവ്. ലോക്ഡൗണായതിനാൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കുന്നതിനിടെ ചില ചോദ്യങ്ങൾക്ക് സൂര്യകുമാർ നൽകിയ ഉത്തരങ്ങളാണ് ഇപ്പോൾ വാർത്തയാകുന്നത്.
മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി, ഇപ്പോഴത്തെ നായകൻ വിരാട് കോഹ്ലി, ഉപനായകൻ രോഹിത് ശർമ എന്നിവരെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാനാണ് ഒരു ആരാധകൻ സൂര്യകുമാറിനോട് ആവശ്യപ്പെട്ടത്. കോഹ്ലിയെ 'പ്രചോദനം' എന്ന് വിശേഷിപ്പിച്ചപ്പോൾ ധോണിയെ 'ഇതിഹാസം' എന്നാണ് 30കാരൻ വാഴ്ത്തിയത്.
മുംബൈ ഇന്ത്യൻസിൽ തെൻറ നായകൻ കൂടിയായ രോഹിത് ശർമയെ 'ഹിറ്റ്മാൻ'എന്നാണ് സൂര്യകുമാർ വിശേഷിപ്പിച്ചത്.
കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതാണെന്ന ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരായ ട്വൻറി20 അരങ്ങേറ്റ മത്സരത്തിൽ ജോഫ്ര ആർച്ചറിനെ ഫൈൻ ലെഗിലൂടെ സിക്സർ പറത്തുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
ഐ.പി.എല്ലിൽ മുംബൈക്കായും ആഭ്യന്തര ടൂർണമെൻറിലും മികവു തെളിയിച്ച സൂര്യകുമാർ യാദവിന് ഇൗ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരിമിത ഓവർ മത്സരങ്ങളുടെ പരമ്പരയിലാണ് ദേശീയ ടീമിലേക്ക് വിളിയെത്തിയത്.
അഞ്ച് മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം രണ്ട് ഇന്നിങ്സുകളിൽ നിന്നായി 89 റൺസ് നേടി. 185 പ്രഹരശേഷിയിലായിരുന്നു സൂര്യയുടെ ബാറ്റിങ്. ഏകദിന പരമ്പരക്കുള്ള ടീമിലും ഇടംനേടിയെങ്കിലും അവസരം ലഭിച്ചില്ല.
ജൂലൈയിൽ ഇന്ത്യ ശ്രീലങ്കയിൽ പര്യടനത്തിനായി പോകുന്നുണ്ട്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഉള്ളതിനാൽ സീനിയർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ലങ്കയിലേക്ക് പറക്കുന്നത്. രാഹുൽ ദ്രാവിഡിെൻറ പരിശീലനത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ് ഇടം നേടിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.