'മഹി നിങ്ങൾ എവിടെയാണോ അവിടെയാണ് ഞങ്ങൾ'; ധോണിയുടെ കളി കാണാൻ ദുബൈയിലെത്തി ആരാധിക
text_fieldsദുബൈ: ചെന്നൈ സൂപ്പർ കിങ്സിന് നാലാം ഐ.പി.എൽ കിരീടം നേടിക്കൊടുത്ത് 40ാം വയസിൽ എം.എസ്. ധോണി ഒരിക്കൽ കൂടി തന്‍റെ ക്ലാസ് തെളിയിച്ച ദിനമായിരുന്നു വെള്ളിയാഴ്ച. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 27 റൺസിനാണ് ചെന്നൈ തോൽപിച്ചത്. ധോണിക്കൊപ്പം തന്നെ ചെന്നൈയുടെ കിരീടധാരണ ദിവസം സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത് ഒരു ആരാധികയാണ്.
2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഐ.പി.എല്ലിൽ മാത്രമാണിപ്പോൾ പാഡണിയുന്നത്. ധോണി കളിക്കുന്നത് കാണാൻ വേണ്ടി മാത്രമായി ദക്ഷിണേന്ത്യൻ നഗരമായ ചെന്നൈയിൽ നിന്ന് ദുബൈയിലേക്ക് പറന്നെത്തിയതായിരുന്നു ആരാധിക.
'മഹി നിങ്ങൾ എവിടെയാണോ അവിടെയാണ് ഞങ്ങൾ' എന്ന് അർഥം വരുന്ന 'മഹി തും ജഹാം ഹം വഹാം' എന്ന് എഴുതിയ പ്ലക്കാഡ് പിടിച്ച് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ പെൺകുട്ടി സോഷ്യൽ മീഡിയയിൽ താരമായി. പ്ലക്കാഡിൽ കപ്പ് ചെന്നൈയിലേക്ക് കൊണ്ടുവരാൻ വേണ്ടി ടീമിനോട് അവർ അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഈ സീസണിലെ ഐ.പി.എൽ ഫൈനലിലൂടെ ധോണി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. നായകനെന്ന നിലയിൽ ധോണിയുടെ 300ാം ട്വന്‍റി20 മത്സരമായിരുന്നു വെള്ളിയാഴ്ച. ഒമ്പത് തവണയാണ് ധോണി സി.എസ്.കെയെ ഐ.പി.എൽ ൈഫനലിൽ നയിച്ചത്. ധോണിയും ഡാരൻ സമിയും (208) മാത്രമാണ് 200ലധികം ട്വൻി20കളിൽ നായകൻമാരായത്.
2017 ജനുവരിയിൽ ഇന്ത്യൻ ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നത് വരെ ധോണി 72 ട്വന്‍റി20മത്സരങ്ങളിൽ നീലക്കുപ്പായക്കാരെ നയിച്ചിരുന്നു. ചെന്നൈയെ 213 മത്സരങ്ങളിൽ നയിച്ച ധോണി 14 മത്സരങ്ങളിൽ റൈസിങ് പൂനെ സൂപ്പർജയന്‍റിന്‍റെയും ക്യാപ്റ്റനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.