Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അവിടെ ധോണിയില്ല,...

'അവിടെ ധോണിയില്ല, സഞ്ജുവാണത്​..'; കുൽദീപിന്​ ഉപദേശവുമായി നെഹ്​റ

text_fields
bookmark_border
അവിടെ ധോണിയില്ല, സഞ്ജുവാണത്​..; കുൽദീപിന്​ ഉപദേശവുമായി നെഹ്​റ
cancel

ലങ്കക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ നാല്​ വിക്കറ്റ്​ തോൽവിയേറ്റുവാങ്ങിയതോടെ ചൈന മാൻ ബൗളറായ കുൽദീപ്​ യാദവിന്​ ഉപദേശവുമായി മുൻ ഇന്ത്യൻ പേസറായ ആശിഷ്​ നെഹ്​റ. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡി.ആർ.എസ്​) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ്​ നെഹ്​റ താരത്തെ ഉപദേശിച്ചത്​.

മുന്‍ നായകന്‍ ധോണിയുടെ നിഴലില്‍ നിന്ന് കുല്‍ദീപ് പുറത്തുകടക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പറെ ആശ്രയിക്കാതെ എല്‍.ബി.ഡബ്ല്യൂ അപ്പീലുകളില്‍ ഡി.ആര്‍.എസ്. ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കുല്‍ദീപിനോടായി നെഹ്‌റ പറഞ്ഞു. 'താങ്കളെ സഹായിക്കാന്‍ അവിടെ ധോണിയില്ല, സഞ്ജുവാണുള്ളത്​. അതിനാല്‍ ഡി.ആര്‍.എസ്. എടുക്കുമ്പോള്‍ ക്യാപ്റ്റനില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കാവണം,' -നെഹ്‌റ വ്യക്​തമാക്കി.

സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി പറയുന്ന നിര്‍ദേശങ്ങള്‍ മിസ് ചെയ്യുന്നതായും താനും യുസ്‌വേന്ദ്ര ചാഹലും ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്നും കുല്‍ദീപ് മുമ്പ്​ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ടാണ്​ നെഹ്​റയുടെ ഉപദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonAshish NehraDRSKuldeep YadavDhoniLBW
News Summary - Dhoni isnt there anymore to help Ashish Nehra to Kuldeep Yadav
Next Story