Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ധോണി എന്റെ...

‘ധോണി എന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി പിച്ചിലേക്ക് ഓടിക്കയറിയ ആരാധകൻ

text_fields
bookmark_border
‘ധോണി എന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു’; വെളിപ്പെടുത്തലുമായി പിച്ചിലേക്ക് ഓടിക്കയറിയ ആരാധകൻ
cancel

.പി.എല്ലില്‍ ആരാധകരുടെ പിന്തുണ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ താരമാണ് മഹേന്ദ്ര സിങ് ധോണി. ഈ സീസണോടെ കളി മതിയാക്കുമെന്ന സൂചനയുള്ളതിനാൽ ചെന്നൈ സൂപ്പർ കിങ്സ് താരം ഓരോ മത്സരത്തിലും ബാറ്റിങ്ങിനിറങ്ങു​മ്പോൾ വൻ ആരവങ്ങളോടെയാണ് ആരാധകർ വരവേറ്റിരുന്നത്. മേയ് 10ന് അഹ്മദാബാദില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ ഒരു ആരാധകന്‍ സുരക്ഷാ വലയം ഭേദിച്ച് ബാറ്റ് ചെയ്യുന്ന ധോണിക്കരികിലെത്തുകയും കാലിൽ വീഴുകയും താരവുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് വൈകാരികമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ആരാധകനിപ്പോൾ. ധോണി അന്ന് തനിക്കൊരു ഉറപ്പ് നല്‍കിയെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് താൻ ഓടിയെത്തുമ്പോൾ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഇതിനെ കുറിച്ച് ധോണി ചോദിച്ചപ്പോൾ മൂക്കുമായി ബന്ധപ്പെട്ട പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തിയെന്നും ഇതോടെ തന്‍റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് ഉറപ്പ് നൽകിയെന്നുമാണ് ആരാധകൻ പറയുന്നത്.

'ഞാന്‍ ധോണിയുടെ കാലിൽ തൊട്ട് വന്ദിച്ചു. അദ്ദേഹമൊരു ഇതിഹാസമാണ്. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എന്തുകൊണ്ട് ഇത്ര ബുദ്ധിമുട്ടി ശ്വാസമെടുക്കുന്നുവെന്ന് എന്നോട് ചോദിച്ചു. ഞാന്‍ സുരക്ഷാ വലയം ചാടിക്കടന്നാണ് മൈതാനത്തെത്തിയിരുന്നത്. എന്‍റെ മൂക്കിന് ഒരു പ്രശ്‌നമുള്ള കാര്യവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പേടിക്കേണ്ടെന്നും ശസ്ത്രക്രിയയുടെ കാര്യം താന്‍ നോക്കിക്കോളാമെന്നും ധോണി പറ‌ഞ്ഞു'-എന്നിങ്ങനെയായിരുന്നു ആരാധകന്റെ അവകാശവാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsMS DhoniIPL 2024
News Summary - 'Dhoni said he will take care of my surgery'; A fan rushed onto the pitch with the revelation
Next Story