Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയുടെ മാതാപിതാക്കൾ...

ധോണിയുടെ മാതാപിതാക്കൾ കോവിഡ്​ മുക്​തരായി ആശുപത്രിവിട്ടു

text_fields
bookmark_border
Mahendra Singh Dhoni
cancel
camera_alt

മഹേന്ദ്ര സിങ്​ ധോണി മാതാപിതാക്കൾക്കും ഭാര്യക്കുമൊപ്പം (ഫയൽ ചിത്രം)

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റൻ മഹേന്ദ്ര സിങ്​ ധോണിയുടെ മാതാപിതാക്കൾ കോവിഡ്​ മുക്​തരായി ആശുപത്രി വിട്ടു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും.

മോദിയുടെ പിതാവ്​ പാൻ സിങ്​ (80), മാതാവ്​ ദേവകി സിങ്​ (70) എന്നിവർക്ക്​ ഏപ്രിൽ 21നാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ആശുപത്രിയിൽ ചികിത്സ നേടി. കാര്യമായ ആ​േരാഗ്യ പ്രശ്​നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഡിസ്​ചാർജ്​ ചെയ്​ത്​ വീട്ടിലേക്ക്​ മടങ്ങാൻ ആശുപത്രി അധികൃതർ ഇന്നലെ നിർദേശിക്കുകയായിരുന്നു.

ധോണിയുടെ സിമാലിയയിലുള്ള ഫാംഹൗസിലാണ്​ മാതാപിതാക്കളും താമസിക്കുന്നത്​. ഇന്ത്യൻ പ്രീമിയർ ലീഗ്​ ടീമായ ​െച​െന്നെ സൂപ്പർ കിങ്​സിന്‍റെ ക്യാപ്​റ്റനായ ധോണി ടീമിനൊപ്പമാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniMahendra Singh Dhoni​Covid 19
News Summary - Dhoni's Parents Discharged From Hospital After Recovering From Coronavirus
Next Story