'സ്മിത്ത് ചതിപ്രയോഗം നടത്തിയിട്ടില്ല, വെറുതെ കുറ്റപ്പെടുത്തിയോ?; മുഴുവൻ വിഡിയോ പുറത്തുവന്നതോടെ നിരപരാധി? VIDEO
text_fieldsസിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരം ഋഷഭ് പന്തിെൻറ 'ഗാർഡ് മാർക്ക്' സ്റ്റീവ് സ്മിത്ത് മായ്ച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമായിരുന്നോ?. വിഷയത്തിൽ സ്മിത്തിനെ ചതിയനെന്ന് വിളിച്ചവരെല്ലാം കഥയറിയാതെ ആട്ടം കാണുകയായിരുന്നോ?. ഇങ്ങനെ പറയാൻ കാരണമുണ്ട്. നേരത്തേ പ്രചരിച്ചിരുന്നത് വിഡിയോയുടെ ഒരു ഭാഗം മാത്രമായിരുന്നെന്നും സംഭവത്തിന്‍റെ യഥാർഥ ചിത്രം അറിയാൻ മുഴുവൻ വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട് ആസ്ട്രേലിയൻ ആരാധകർ രംഗത്തെത്തി.
സ്മിത്ത് ഗാർഡ് മാർക്ക് മായ്ച്ചുകളയും മുേമ്പ ഗ്രൗണ്ട് സ്റ്റാഫ് പിച്ചിലെത്തി അടിച്ചുവാരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗാർഡ് മാർക്ക് അപ്പോൾ തന്നെ മാഞ്ഞിരുന്നുവെന്നും സ്മിത്തിന് അത് മായ്ച്ചുകളയേണ്ട ആവശ്യമില്ലെന്നുമാണ് വാദം. മുഴുവൻ വിഡിയോ പുറത്തുവന്നതോടെ സ്മിത്തിനെ ചതിയനെന്ന് വിളിച്ച വിരേന്ദർ സെവാഗും മൈക്കൽ വോണുമടക്കമുള്ളവർ മാപ്പുപറയണമെന്നും നിരവധിപേർ ആവശ്യപ്പെട്ടു.
സംഭവത്തിൽ സ്മിത്തിനെ പിന്തുണച്ച് നേരത്തേ ആസ്ട്രേലിയൻ നായകൻ ടിം പെയ്ൻ രംഗത്തെത്തിയിരുന്നു. ക്രീസിൽ നിന്നും ബാറ്റ് ചെയ്യുന്നത് സങ്കൽപ്പിച്ച് തിരിയുന്നത് സ്മിത്തിന്റെ സ്ഥിരം സ്വഭാവമാണെന്നും അത് മാത്രമാണ് ഉണ്ടായതെന്നും പെയ്ൻ വിശദീകരിച്ചിരുന്നു.
സ്റ്റംപ് കാമറയിൽ പതിഞ്ഞ ദൃശ്യം പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തിരുന്നത്. സ്റ്റംപിെൻറ സ്ഥാനം മനസ്സിലാക്കാൻ ബാറ്റ്സ്മാന്മാർ അമ്പയറിെൻറ സഹായത്തോടെ ക്രീസിൽ ബാറ്റുകൊണ്ട് അടയാളപ്പെടുത്തുന്നതാണ് 'ഗാർഡ് മാർക്ക്'. ബാറ്റിങ്ങിനായെത്തുന്ന താരം സ്റ്റംപിെൻറ സ്ഥാനം അടയാളപ്പെടുന്നത് ക്രിക്കറ്റിൽ സ്ഥിരം കാഴ്ചയാണ്. ബാറ്റിങ്ങിെൻറ ഇടവേളയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിക്കാനായി പിച്ചിൽനിന്ന് മാറിയ സമയത്തായിരുന്നു സംഭവം. താരങ്ങളുടെയും അമ്പയർമാരുടെയും ശ്രദ്ധ മാറിയ സമയത്ത് ക്രീസിലെത്തിയ സ്മിത്ത്, ആരുമറിയാതെ ഷൂ ഉപയോഗിച്ച് 'ഗാർഡ് മാർക്ക്' മായിച്ചുവെന്നായിരുന്നു ആരോപണം. പന്തുചുരണ്ടൽ വിവാദത്തിൽ സ്മിത്തിനെ ആജീവനാന്തകാലത്തേക്ക് വിലക്കണമായിരുന്നെന്നും നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ക്രീസിലെത്തിയ പന്ത് അംപയറിെൻറ സഹായത്തോടെ വീണ്ടും 'ഗാർഡ് മാർക്ക്' അടയാളപ്പെടുത്തിയാണ് ബാറ്റിങ് തുടർന്നത്. ഏതായാലും പുതിയ വിഡിയോ ചർച്ചകൾക്ക് പുതുദിശ പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.