24ാം വയസ്സിൽ പോലും മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പുപറഞ്ഞിട്ടില്ല, പിന്നല്ലേ ഈ 40ാം വയസ്സിൽ -ധോണി
text_fieldsമുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 45 റൺസ് വിജയത്തിന് പിന്നാലെ മനസ്സുതുറന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. തന്‍റെ ഫിറ്റ്നസിനെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചുമുള്ള വിമർശനങ്ങൾക്കാണ് ധോണി മറുപടി നൽകിയത്.
ബാറ്റിങ്ങിൽ മികച്ച പ്രകടനം ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും നാലുമത്സരങ്ങളിൽ നിന്നും രണ്ടെണ്ണം വിജയിക്കാനായത് ധോണിയുടെ ആത്മവിശ്വാസം ഏറ്റുന്നുണ്ട്. കഴിഞ്ഞ വർഷം ഐ.പി.എല്ലിൽ അവസാന സ്ഥാനക്കാരായി ചെന്നൈ ഫിനിഷ് ചെയ്തതിനാൽ തന്നെ ധോണി വിരമിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും ഇനിയും കളിക്കുമെന്ന് താരം പ്രഖ്യാപിക്കുകയായിരുന്നു.
രാജസ്ഥാനെതിരായ മത്സരത്തിൽ 17 പന്തിൽ 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായിരുന്നത്. തന്‍റെ െമല്ലെപ്പോക്കിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് കൂടയുള്ള മറുപടിയാണ് മത്സരശേഷം ധോണി നൽകിയത്.
''മികച്ച പ്രകടനം ഒരുകാലത്തും നമുക്ക് ഉറപ്പ് നൽകാനാകില്ല. 24വയസ്സിൽപോലും ഞാൻ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ 40ാം വയസ്സിലും എനിക്കുറപ്പ് നൽകാനാകില്ല. പക്ഷേ എന്നെക്കൊണ്ട് കളിക്കാനാകില്ലെന്ന് ആരെക്കൊണ്ടും പറയിക്കാത്തത് വലിയ കാര്യമായാണ് ഞാൻ കാണുന്നത്. യുവതാരങ്ങൾക്കൊപ്പം ഫിറ്റ്നസിന്റെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്''
''കളിക്കുേമ്പാൾ ആരിൽ നിന്നും ഫിറ്റല്ല എന്ന് കേൾക്കാൻ ആഗ്രഹിക്കില്ല. എനിക്ക് എന്നേക്കാൾ ഇളയവരോടൊപ്പം കളിക്കണം. അവർ നല്ല വേഗക്കാരാണ്. അവരോടൊപ്പം മാറ്റുരക്കുന്നത് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്''. -ധോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.