Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇൻസമാമിന്​ ഹൃദയാഘാതം...

ഇൻസമാമിന്​ ഹൃദയാഘാതം വന്നിട്ടില്ല; സംഭവം വിശദീകരിച്ച്​ താരം തന്നെ രംഗത്ത്​

text_fields
bookmark_border
inzamam ul haq
cancel

കറാച്ചി: ഹൃദയാഘാതം സംഭവിച്ചുവെന്ന വാർത്തകൾ നിഷേധിച്ച്​ പാകിസ്​താൻ മുൻ ക്രിക്കറ്റ്​ ടീം നായകൻ ഇൻസമാമുൽ ഹഖ്​. ഹൃദയാഘാതമുണ്ടായിട്ടില്ലെന്നും സ്​ഥിരം ചെക്കപ്പിനായിട്ടാണ്​ ഡോക്​ടറെ സന്ദർശിച്ചതെന്നും​ അദ്ദേഹം വിശദീകരിച്ചു.

'എനിക്ക്​ ഹൃദയാഘാതം സംഭവിച്ചതായി നിരവധി റിപ്പോർട്ടുകൾ കണ്ടു. തെറ്റാണത്​. സ്​ഥിരം ചെക്കപ്പിനായാണ്​ ഞാൻ ഡോക്​ടറുടെ അടുത്ത്​ പോയത്​. അവിടെ വെച്ച്​ ആൻജിയോഗ്രാം ചെയ്യണമന്ന്​ അവർ പറഞ്ഞു. ആൻജിയോഗ്രാഫിയിൽ എന്‍റെ ഹൃദയധമനിയിൽ ബ്ലോക്ക്​ ഉള്ളതായി കണ്ടെത്തി. അതേത്തുടർന്നാണ്​ അവർ സ്റ്റൻഡ്​ കടത്തിവിട്ട്​ ബ്ലോക്ക്​ കളഞ്ഞത്​. ആൻജിയോപ്ലാസ്റ്റി വിജയകരമായിരുന്നു. 12 മണിക്കൂറിന്​ ശേഷം ഞാൻ ആശുപത്രിയിൽ നിന്ന്​ വീട്ടിലെത്തി. ഇപ്പോൾ സുഖമായിരിക്കുന്നു'-ഇൻസമാം യൂട്യൂബ്​ വിഡിയോയിലൂടെ പറഞ്ഞു.

'എന്‍റെ ആരോഗ്യത്തിന്​ വേണ്ടി പ്രാർഥിച്ച പാകിസ്​താന​ിലെയും മറ്റെല്ലായിടത്തെയും ആളുകൾക്ക്​ ഞാൻ നന്ദി അറിയിക്കുന്നു. സൗഖ്യം നേർന്ന ക്രിക്കറ്റർമാർക്കും എന്‍റെ നന്ദി'-ഇൻസി കൂട്ടിച്ചേർത്തു.

ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ ഇൻസമാം ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ആയ വിവരം പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡ്​ ചെയർമാൻ റമീസ്​ രാജ സ്​ഥിരീകരിച്ചിരുന്നു. ഹൃദയാഘാതം വന്ന് ലാഹോറിലെ​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസമാമിനെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയമാക്കിയതായാണ്​ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്​.

51കാരനായ ഇൻസമാം ഏകദിനത്തിലെ പാകിസ്​താന്‍റെ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ്​. ഏകദിനത്തിൽ 375 മത്സരങ്ങളിൽ നിന്നായി 11701 റൺസ്​ നേടിയിട്ടുണ്ട്​. 119 ടെസ്റ്റുകളിൽ നിന്നായി 8829 റൺസാണ്​ സമ്പാദ്യം. 2007ലാണ്​ ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചത്​. 2016-2019 കാലയളവിൽ പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡിന്‍റെ ചീഫ്​ സെലക്​ടർ സ്​ഥാനം അലങ്കരിച്ച അദ്ദേഹം അഫ്​ഗാനിസ്​താൻ ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackinzamam ul haq
News Summary - Didnt suffer heart attack says Inzamam went to doctor for routine check-up
Next Story