'ആസ്‌ട്രേലിയക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ അവന് സാധിക്കും'; യുവ പേസറെ പിന്തുണച്ച് ദിനേഷ് കാർത്തിക്
text_fieldsഇന്ത്യ-ആസ്ട്രേലിയ ഏറ്റുമുട്ടുന്ന ബോർഡർ ഗവാസ്കർ ട്രോഫി മത്സരത്തിൽ ഇന്ത്യ ഹർഷിത് റാണയെ ടീമിലെത്തിക്കണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്ക്. ഐ.പി.എല്ലിൽ ഈ വർഷം ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ റാണക്ക് സാധിച്ചിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ യുവ പേസറിന് നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് ദിനേഷ് കാർത്തിക്ക് വിശ്വസിക്കുന്നത്.
'ഹർഷിത് റാണക്ക് പ്രത്രേക കഴിവുകളുണ്ട്. പന്തിനെ ബാക്ക്‌സ്പിന്‍ ചെയ്യാന്‍ അവന് അറിയാം. ആസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആസ്‌ട്രേലിയ്‌ക്കെതിരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നു. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ അവന് അവസരം നൽകാമായിരുന്നുവെന്ന് എനിക്ക് തോന്നി. ഞാൻ ഇന്ത്യൻ ടീമിൽ പൂർണ തൃപ്തനാണ്. എന്നാൽ എനിക്ക് അവൻ മികച്ചതായി തോന്നിയിട്ടുണ്ട്. ഒരുപാട് സവിശേഷതകൾ അവനുണ്ട്. എന്നാൽ ഇന്ത്യക്ക് നാല് നല്ല മീഡിയം പേസ് ബൗളർമാരുണ്ട്. അത് കൊണ്ട് മികച്ച ടീമാണ്,' ദിനേഷ് കാർത്തിക്ക് പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 13 മത്സരങ്ങളില്‍ 19 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഹര്‍ഷിത്. ഈ വര്‍ഷമാദ്യം സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പര, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.