'ഈ ഫോമൗട്ട് വിരാടിന്‍റെ പ്രശ്നമല്ല': സപ്പോർട്ടുമായി കാർത്തിക്ക്
text_fieldsഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ബാറ്റിങ്ങിന്‍റെ നട്ടെല്ലാകാൻ വിരാട് സാധിച്ചിട്ടുണ്ട്. എന്നാൽ ഒടുവിൽ അവസാനിച്ച ശ്രീലങ്കൻ പരമ്പരയിലെ താരത്തിന്‍റെ ബാറ്റിങ് പരാജയമായിരുന്നു. സ്പിന്നർമാർക്കെതിരെ പരുങ്ങുന്ന വിരാട് കോഹ്ലിയെയായിരുന്നു പരമ്പരയിൽ കണ്ടത്. 2-0 ത്തിന് ലങ്ക പരമ്പര നേടുകയും ചെയ്തു. മൂന്ന് മത്സരത്തിലും മൂന്ന് വ്യത്യസ്ത സ്പിന്നർമാരുടെ പന്തിൽ എൽ.ബി.ഡബ്ല്യൂവായാണ് താരം മടങ്ങിയത്. വനിന്ദു ഹസരംഗ, ജെഫ്രി വാൻഡെർസെ, ദുനിത് വെല്ലലഗെ എന്നിവരാണ് വിരാട് കോഹ്ലിയെ മടക്കിയയച്ച ബൗളർമാർ.
ആദ്യ മത്സരത്തിൽ 24 റൺസും രണ്ടാം മത്സരത്തിൽ 14ഉം മൂന്നാം മത്സരത്തിൽ 20 റൺസുമാണ് വിരാട് നേടിയത്. എന്നാൽ താരത്തിന്‍റെ ഈ ഫോമൗട്ടിനെ ഭയക്കേണ്ടതില്ലെന്നാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേശ് കാർത്തിക്ക് പറയുന്നത്. ആർ.സി.ബിയിൽ വിരാടിന്‍റെ ടീം മേറ്റുമായിരുന്നു കാർത്തിക്ക്.
' ലങ്കക്കെതിരെയുള്ള പിച്ച് കഠിനമായിരുന്നു. നമുക്ക് ആദ്യം അത് അംഗീകരിക്കാം. വിരാടോ, രോഹിത്തോ ആരും ആയിക്കോട്ടെ, 8 തൊട്ട് 30 വരെയുള്ള ഓവറുകളിൽ കളിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയുള്ള ഒരുപാട് പിച്ചുകളൊന്നുമില്ല. എന്നാൽ ഇവിടെ സ്പിന്നേഴ്സിനെ കളിക്കാൻ കഷ്ടപ്പാടായിരുന്നു. ഞാൻ ഇത് വിരാടിനെ പ്രതിരോധിക്കാൻ പറയുന്നതല്ല, പക്ഷെ എനിക്ക് പറയാൻ കഴിയും സ്പിന്നിനെ കളിക്കുന്നത് ഭുദ്ധിമുട്ടായിരുന്നു,' കാർത്തിക്ക് പറഞ്ഞു.
ട്വന്റി-20 പരമ്പര വിജയിച്ചെത്തിയ ഇന്ത്യ ലങ്കക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ സമനിലയാകുകയും പിന്നീടുള്ള രണ്ട് മത്സരം തോൽക്കുകയും ചെയ്തതോടെ പരമ്പര നഷ്ടമാകുകയായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച പ്രകടനം കാഴ്ചവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.