എല്ലാ സീസണിലും പരാജയം, എന്നിട്ടും കോടികളുമായി ടീമുകൾ ആ താരത്തിന് പുറകെ; കാരണം തേടി സെവാഗ്
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നി കിരീടം ലക്ഷ്യമിട്ട് 13ാം സീസണാരംഭിച്ച കിങ്സ് ഇലവൻ പഞ്ചാബ് തോറ്റ് തുന്നംപാടിയ അവസ്ഥയിലാണ്. തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് കെ.എൽ രാഹുൽ നയിക്കുന്ന ടീം. ആസ്ട്രേലിയയുടെ സ്റ്റാർ ഒാൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിെൻറ ഫോമില്ലായ്മയാണ് ഇപ്പോൾ ടീം നേരിടുന്ന വെല്ലുവിളികളിൽ ഒന്ന്. കഴിഞ്ഞ കുറച്ചു സീസണുകളിലായി താരം പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുത്തിട്ടില്ല.
അതേസമയം, എല്ലാ വർഷവും ഫ്രാഞ്ചൈസികൾ മാക്സ്വെല്ലിന് പിറകെയോടുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വീരേന്ദർ സെവാഗ്. കഴിഞ്ഞ ഏതാനും സീസണുകളിൽ താരം അേമ്പ പരാജയമായിരുന്നു. പുതിയ സീസണിലും അത് തുടർന്നതോടെയാണ് വീരു രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
'മാക്സ്വെല്ലിന് മികവ് പുറത്തെടുക്കാന്‍ ഏതു തരത്തിലുള്ള പ്ലാറ്റ്‌ഫോമാണ് ആവശ്യമെന്ന് മനസ്സിലാവുന്നില്ല. സണ്‍റൈസേഴ്‌സിനെതിരെ പഞ്ചാബിനു തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം അദ്ദേഹം നേരത്തേ ബാറ്റ് ചെയ്യാനിറങ്ങി. കളിയില്‍ ഒരുപാട് ഒാവറുകൾ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും മാക്സ്വെൽ പരാജയമായി മാറി. മുന്‍ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാത്ത സാഹചര്യങ്ങളിൽ ബാറ്റിങ്ങിന് ഇറങ്ങിയിട്ടുപോലും താരത്തിനു തിളങ്ങാനായില്ല. - സെവാഗ് വ്യക്തമാക്കി.
മാക്സ്വെല്ലിെൻറ കാര്യം നോക്കിയാൽ എല്ലാ സീസണുകളിലും ഒരുപോലെയാണ്. ഉയർന്ന തുകയാണ് താരത്തിന് ലേലത്തിൽ ലഭിക്കുക. എന്നാൽ, പ്രകടനം തീർത്തും മോശമായിരിക്കും. എന്നിട്ടും ഫ്രാഞ്ചൈസികള്‍ എന്തുകൊണ്ടാണ് താരത്തിന് വേണ്ടി വമ്പൻ തുക ചെലവഴിക്കുന്നതെന്നും ? വീരു ചോദിച്ചു. അടുത്ത സീസണിലെ ലേലത്തിൽ താരത്തിെൻറ മൂല്യം ഒന്നോ രണ്ടോ കോടിയായി കുറയുമെന്നും സെവാഗ് കൂട്ടിച്ചേർത്തു.
ഈ സീസണില്‍ 10.75 കോടി രൂപയാണ് പഞ്ചാബ് താരത്തിന് വേണ്ടി നൽകിയത്. 2018ൽ ഡൽഹി കാപ്പിറ്റൽസ് നൽകിയതാകെട്ട ഒമ്പത് കോടി രൂപയും. െഎ.പി.എൽ പ്രകടനം നോക്കിയാൽ 75 മല്‍സരങ്ങളില്‍ നിന്നും 22.23 ശരാശരിയില്‍ 1445 റണ്‍സ് മാത്രമാണ് മാക്സ്വെല്ലിെൻറ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.