ദൈവം തന്ന കഴിവ് പാഴാക്കരുതെന്ന് സഞ്ജുവിനോട് ഗവാസ്കർ
text_fieldsദുബൈ: 'ദൈവം തന്ന കഴിവ് ഇങ്ങനെ പാഴാക്കരുത്...' രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ് ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം. ഷോട്ട് സെലക്ഷനിലെ പോരായ്മയാണ് സഞ്ജു നേരിടുന്ന വെല്ലുവിളിയെന്നും ഗവാസ്കർ.
ക്രീസിൽ എത്തിയാലുടൻ അടിതുടങ്ങണമെന്ന നിശ്ചയത്തോടെയാണ് സഞ്ജു ബാറ്റെടുക്കുന്നത്. അതുതന്നെയാണ് താരത്തിന് വിനയാകുന്നത്. എത്ര ഫോമിലായിരുന്നാലും ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തുക അത്ര എളുപ്പമല്ല. അനാവശ്യ ഷോട്ടുകളിലൂടെയാണ് വിക്കറ്റ് വലിച്ചെറിയുന്നത്. ക്രീസിൽ അൽപം ക്ഷമ കാണിക്കണം. അല്ലെങ്കിൽ ദൈവം നൽകിയ കഴിവ് പാഴാക്കി കളയലാവും. ഇന്ത്യൻ ടീമിെൻറ ഭാഗമായി മാറണമെങ്കിൽ സഞ്ജു ഷോട്ട് സെലക്ഷനിൽ ശ്രദ്ധിച്ചേ മതിയാകൂ'- എന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും സഞ്ജുവിെൻറ തിടുക്കമാണ് തിരിച്ചടിയായത്. വെറും നാല് റൺസുമായി സഞ്ജുവിന് മടങ്ങേണ്ടിവന്നു.
ഇന്ത്യയിൽ തുടങ്ങിയ 14ാം ഐ.പി.എല്ലിെൻറ ആദ്യ ഘട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. എന്നാൽ പിന്നീട് ആ പ്രകടനം ആവർത്തിക്കാൻ സഞ്ജുവിനായില്ല. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിൽ കയറിയെങ്കിലും മോശം പ്രകടനത്തിലൂടെ താരം നിരാശപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.