ഇരട്ട ശതകം ആഘോഷിച്ച് മൈതാനത്ത് പണികിട്ടി വാർണർ; വിഡിയോ വൈറൽ
text_fieldsനീണ്ട ഇടവേളക്കു ശേഷം മെൽബൺ മൈതാനത്ത് സ്വന്തം ടീമിന് ആധിപത്യം ഉറപ്പാക്കി കുറിച്ച ഇരട്ട ശതകം ആഘോഷിച്ചതായിരുന്നു ഡേവിഡ് വാർണർ. മൂന്നു വർഷത്തോളം സെഞ്ച്വറി പോലും നേടാനാകാത്തതിന് കേട്ട പഴി മാറ്റിയെഴുതിയായിരുന്നു 254 പന്തിൽ ഇരട്ട സെഞ്ച്വറി.
അപൂർവ നേട്ടം പിറന്നയുടൻ സന്തോഷം പ്രകടിപ്പിച്ച താരം പിന്നെയും കൈയുയർത്തി ഉയരത്തിൽ ചാടിയതോടെയാണ് പണി കിട്ടിയത്. നിലത്തു കാൽ കുത്തുമ്പോൾ പരിക്ക് പ്രകടമായിരുന്നു. സഹതാരത്തിന്റെ സഹായം തേടിയ വാർണർ പിന്നീട് മൈതാനത്ത് ഏറെ നേരം തുടർന്നില്ല. രണ്ടുപേരുടെ തോളിൽ കൈകൾ ചേർത്തുപിടിച്ചാണ് പിന്നീട് വാർണർ മൈതാനം വിട്ടത്.
പരിക്ക് ഗുരുതരമല്ലെങ്കിൽ മൂന്നാം ദിവസവും ബാറ്റിങ്ങിനിറങ്ങാൻ അവസരമുണ്ടാകും. അതിവേഗം വേദന മാറി വെറ്ററൻ താരം മൈതാനത്തെത്തുമെന്നു തന്നെയാണ് ടീം ആസ്ട്രേലിയയുടെ പ്രതീക്ഷ. കളിക്കിടെ ടെസ്റ്റിൽ 8,000 റൺസും താരം പിന്നിട്ടിരുന്നു. ഈ നേട്ടം തൊടുന്ന എട്ടാമത്തെ ആസ്ട്രേലിയൻ താരമാണ് വാർണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.