ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് സ്വപ്നത്തുടക്കം; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183ന് പുറത്ത്
text_fieldsനോട്ടിങ്ഹാം: ഇംഗ്ലണ്ടിെൻറ മണ്ണിൽ ഇതുപോലൊരു തുടക്കം അപൂർവം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ദിവസംതന്നെ 183 റൺസിന് ഓൾ ഔട്ടാക്കി ഇന്ത്യൻ ബൗളർമാർ ഞെട്ടിച്ചു.
സ്കോർ ബോർഡിൽ റൺ പിറക്കുന്നതിനു മുമ്പുതന്നെ ആദ്യ വിക്കറ്റ് പിഴുത് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിെൻറ തീരുമാനം തെറ്റിച്ച് ഇന്ത്യ ആക്രമണം തുടങ്ങി. റണ്ണെടുക്കാൻ അനുവദിക്കാതെ ഓപണർ റോറി ബേൺസിനെ ആദ്യ ഓവറിൽ തന്നെ ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി.
സ്കോർ 42 ൽ നിൽക്കെ 27 റൺസെടുത്ത സാക് ക്രൗളിയെ ലോകേഷ് രാഹുലിെൻറ കൈയിലെത്തിച്ച് മുഹമ്മദ് ഷമി ഞെട്ടിച്ചു. വൈകാതെ ഡോം സിബ്ലെയെ (18) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിെൻറ കൈയിലെത്തിച്ചു.
മറുവശത്ത് ക്യാപ്റ്റൻ ജോ റൂട്ട് അപ്പോഴും പതറാതെ നിൽക്കുന്നുണ്ടായിരുന്നു. സകോർ 138ൽ ജോണി ബെയർസ്റ്റോയെ (29) ഷമി തന്നെ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇംഗ്ലീഷ് നിരയിൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയായി.
ഡാൻ ലാറൻസ്, ജോസ് ബട്ലർ, ഒലി റോബിൻസൺ എന്നിവർ റണ്ണെടുക്കാതെയും സ്റ്റുവർട്ട് ബ്രോഡ് നാലു റൺസുമായും ജെയിംസ് ആൻഡേഴ്സൺ ഒരു റണ്ണുമായും പുറത്തായി. 27 റൺസുമായി സാം കറൻ പുറത്താകാതെ നിന്നു.
46 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും 28 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ഇംഗ്ലണ്ടിെൻറ നടുവൊടിച്ചത്. ശാർദൂൽ താക്കൂർ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റു വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.