Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിവോയുടെ പകരക്കാരനായെത്തിയ ​​ഡ്രീം ഇലവനും ചൈനീസ്​ ബന്ധം; പുലിവാലുപിടിച്ച്​ ബി.സി.സി.ഐ
cancel
Homechevron_rightSportschevron_rightCricketchevron_right'വിവോ'യുടെ...

'വിവോ'യുടെ പകരക്കാരനായെത്തിയ ​​ഡ്രീം ഇലവനും ചൈനീസ്​ ബന്ധം; പുലിവാലുപിടിച്ച്​ ബി.സി.സി.ഐ

text_fields
bookmark_border

ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയെ ഐ.പി.എൽ മുഖ്യസ്​പോൺസർ സ്ഥാനത്ത്​ നിന്നുമാറ്റിയതി​െൻറ തലവേദന മാറും മു​േമ്പ ബി.സി.സി.ഐക്ക്​ അടുത്ത 'പണി'. പകരക്കാരനായി ഇന്ന്​ പ്രഖ്യാപിച്ച ഡ്രീം ഇലവനിലും ചൈനീസ്​ നിക്ഷേപമുള്ളതായി വാർത്ത പുറ​ത്തുവന്നതോടെ ബി.സി.സി.ഐ പുലിവാലുപിടിച്ചിരിക്കുകയാണ്​.

ഹർഷ ജെയിൻ, ഭവിത്​ ഷേത്ത്​ എന്നിവർ ചേർന്ന്​ 2008ൽ തുടങ്ങിയ ഗെയിമിങ്​ സ്​റ്റാർട്ട്​ അപ്​ ആണ്​ ഡ്രീം ഇലവൻ. 2012ൽ ക്രിക്കറ്റ്​ ഫാൻറസി ഗെയിമിങ്ങിലേക്ക്​ ഇറങ്ങിതതോടെയാണ്​ ഡ്രീം ഇലവ​െൻറ നല്ലകാലം ആരംഭിച്ചത്​. തിങ്ക്​ ഇൻവെസ്​റ്റ്​മെൻറ്​, മൾട്ടിപ്പിൾ ഇക്വിറ്റി, ​സ്​റ്റെഡ്​ വ്യൂ, കാലാരി ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർക്കൊപ്പം ചൈനീസ്​ ഗെയിമിങ്​ ഭീമൻമാരായ ടെൻസെൻറിനും ​ഡ്രീം ഇലവനിൽ നിക്ഷേപമുള്ള വാർത്തയാണ്​ പുറത്തുവന്നത്​.

വാർത്ത പുറത്തുവന്നതോടെ പരസ്യ പ്രതികരണവുമായി ബിഹാർ ക്രിക്കറ്റ്​ ​അസോസിയേഷൻ സെക്രട്ടറി ആദിത്യ വർമ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആത്മ നിർഭർ ഭാരത്​ അഭിയാൻ' പദ്ധതിക്ക്​ വിരുദ്ധമാണെന്ന് സംഘാടകരുടെ തീരുമാനമെന്ന്​​ ആദിത്യ വർമ തുറന്നടിച്ചു.

222 കോടി രൂപക്കാണ്​ ഫാൻറസി ഗെയിമിങ്​ സ്​റ്റാർട്ടപ്പ്​ ആയ 'ഡ്രീം ഇലവൻ' 2020 ഐ.പി.എല്ലി​െൻറ മുഖ്യ സ്​പോൺസറാകുന്നത്​.ഓൺലൈൻ എജ്യുകേഷൻ രംഗത്തെ അതികായരായ ബൈജൂസ്​ ആപ്​​, അൺഅക്കാദമി എന്നിവരോടൊപ്പം ടാറ്റയും മുഖ്യ സ്​പോൺസർഷിപ്പിനായി രംഗത്തുണ്ടായിരുന്നു. അൺഅക്കാദമി 210കോടിയും ടാറ്റ 180 കോടിയും ബൈജൂസ്​ 125 കോടിയുമാണ്​ മുന്നോട്ട്​ വെച്ചതെന്ന്​ ന്യൂസ്​ 18 റിപ്പോർട്ട്​ ചെയ്യുന്നു.

ചൈനീസ്​ ​മൊബൈൽ നിർമാതാക്കളായ വിവോ 2017മുതൽ 2022വരെ ഐ.പി.എൽ ടൈറ്റിൽ സ്​പോൺസർഷിപ്പിനായി 2,199 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവോ പിന്മാറിയതോടെയാണ്​ പുതിയ സ്​പോൺസറെത്തേടി ബി.സി.സി.ഐ അന്വേഷണം തുടങ്ങിയത്​.ഒരു വർഷത്തെ ഐ.പി.എൽ സീസണിനായി വിവോ ഏകദേശം 440കോടിയാണ്​ ബി.സി.സി​.ഐക്ക്​ നൽകിയിരുന്നത്​. ഇതി​െൻറ പകുതി തുകക്ക്​ മാത്രമാണ്​​ ഡ്രീം11മായി കരാറിലേർപ്പെടുന്നത്​. വിവോ അടുത്ത വർഷം വീണ്ടും സ്​പോൺസർഷിപ്പ്​ ഏറ്റെടുക്കുകയാണെങ്കിൽ ഡ്രീം ഇലാ' വഴിമാറേണ്ടിവരും.

സെപ്​റ്റംബർ 19 മുതൽ നവംബർ 10വരെ യു.എ.ഇയിലാണ്​ ഐ.പി.എൽ അരങ്ങേറുന്നത്​. നിലവിൽ ഐ.പി.എല്ലി​െൻറ സഹസ്​പോൺസറാണ്​ ഡ്രീം ഇലവൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dream 11chinese investment ipltencent
Next Story