'ഡ്രീം 11' ഐ.പി.എൽ മുഖ്യസ്പോൺസർ; കരാറുറപ്പിച്ചത് 'വിവോ'യുടെ പകുതി തുകക്ക്!
text_fieldsന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ 2020 ഐ.പി.എൽ ടൂർണമെൻറിെൻറ മുഖ്യ സ്പോൺസറെ ബി.സി.സി.ഐ നിശ്ചയിച്ചു. 222 കോടി രൂപക്കാണ് ഫാൻറസി ഗെയിമിങ് സ്റ്റാർട്ടപ്പ് ആയ 'ഡ്രീം 11' ഐ.പി.എല്ലിെൻറ മുഖ്യ സ്പോൺസറാകുന്നത്.
ഓൺലൈൻ എജ്യുകേഷൻ രംഗത്തെ അതികായരായ ബൈജൂസ് ആപ്, അൺഅക്കാദമി എന്നിവരോടൊപ്പം ടാറ്റയും മുഖ്യ സ്പോൺസർഷിപ്പിനായി രംഗത്തുണ്ടായിരുന്നു. അൺഅക്കാദമി 210കോടിയും ടാറ്റ 180 കോടിയും ബൈജൂസ് 125 കോടിയുമാണ് മുന്നോട്ട് വെച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോ 2017മുതൽ 2022വരെ ഐ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിനായി 2,199 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവോ പിന്മാറിയതോടെയാണ് പുതിയ സ്പോൺസറെത്തേടി ബി.സി.സി.ഐ അന്വേഷണം തുടങ്ങിയത്.
ഒരു വർഷത്തെ ഐ.പി.എൽ സീസണിനായി വിവോ ഏകദേശം 440കോടിയാണ് ബി.സി.സി.ഐക്ക് നൽകിയിരുന്നത്. ഇതിെൻറ പകുതി തുകക്ക് മാത്രമാണ് ഡ്രീം11മായി കരാറിലേർപ്പെടുന്നത്. വിവോ അടുത്ത വർഷം വീണ്ടും സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയാണെങ്കിൽ ഡ്രീം 11 വഴിമാറേണ്ടിവരും.
സെപ്റ്റംബർ 19 മുതൽ നവംബർ 10വരെ യു.എ.ഇയിലാണ് ഐ.പി.എൽ അരങ്ങേറുന്നത്. നിലവിൽ ഐ.പി.എല്ലിെൻറ സഹസ്പോൺസറാണ് ഡ്രീം 11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.