
ആര് ജയിച്ചാലും അത് പുതിയ ചരിത്രം; കിരീടത്തിൽ ഇതുവെര മുത്തമിടാത്ത രണ്ട് ടീമുകളുടെ പോരാട്ടം
text_fieldsദുബൈ: കൂട്ടിക്കിഴിച്ച് നോക്കിയാൽ രണ്ട് ടീമിനും ലാഭം മാത്രമേയുള്ളൂ. തുടക്കത്തിൽ അധികമാരും സാധ്യത കൽപിക്കാതിരുന്ന രണ്ട് ടീമുകൾ. തൊട്ടുമുമ്പത്തെ പരമ്പരയിൽ ബംഗ്ലാദേശിനോട് ട്വൻറി പരമ്പര അടിയറവെച്ച ടീമുകൾ. പേക്ഷ, വിശ്വമേളക്കെത്തുേമ്പാൾ തനിഗുണം കാണിക്കുന്ന ഒാഷ്യാനിയക്കാർ ഇക്കുറിയും മാറിയില്ല. ലോകകപ്പിൽ സാധ്യത കൽപിച്ചിരുന്ന രണ്ട് വമ്പൻമാരെ വീഴ്ത്തി ഫൈനലിലെത്തിയ ആസ്ട്രേലിയക്കും ന്യൂസിലൻഡിനും ഇന്ന് കലാശപ്പോര്. ആര് ജയിച്ചാലും അത് പുതിയ ചരിത്രമെഴുതും. ട്വൻറി20 ലോകകപ്പ് കിരീടത്തിൽ ഇതുവെര മുത്തമിടാത്ത രണ്ട് ടീമുകൾ ഏറ്റുമുട്ടുേമ്പാൾ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് പുതിയൊരു ചാമ്പ്യനെ. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് (യു.എ.ഇ സമയം 6.00) മത്സരം.
പ്രവചനാതീതം
ഒരു പ്രവചനത്തിനും വഴങ്ങാത്ത ഫൈനലാണിത്. പ്രവചനങ്ങളെല്ലാം ബൗണ്ടറി കടത്തിയാണ് രണ്ട് ടീമിെൻറയും മാസ് എൻട്രി. സെമിയിൽ അവസാന അഞ്ച് ഒാവറിന് മുമ്പുവരെ തോൽവി കൽപിക്കപ്പെട്ടവരാണ് കിവീസും കംഗാരുക്കളും. അവസാന പിടിവള്ളിയിൽ പിടിച്ചുകയറി അടിച്ചുതകർത്താണ് ഫൈനലിലെത്തിയത്. രണ്ട് ടീമും ഒാരോ മത്സരം മാത്രമാണ് തോറ്റത്. സൂപ്പർ 12ൽ ന്യൂസിലൻഡ് പാകിസ്താനോട് തോറ്റപ്പോൾ ഇംഗ്ലണ്ട് ആസ്ട്രേലിയയെ തോൽപിച്ചു. ഇതേ പാകിസ്താനെയും ഇംഗ്ലണ്ടിനെയും തോൽപിച്ചാണ് ഇരുവരും കലാശപ്പോരിലേക്ക് എത്തിയിരിക്കുന്നത്. ചരിത്രം തിരഞ്ഞാൽ കണക്കിലെ കളിയിൽ ഒാസീസാണ് മുന്നിൽ. 13 മത്സരങ്ങളിൽ എട്ടിലും ജയം ആസ്ട്രേലിയക്കൊപ്പം നിന്നു. അഞ്ചെണ്ണം ന്യൂസിലൻഡും.
2015ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഒാസീസ് കിരീടമണിഞ്ഞത്. എന്നാൽ, ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്ന കണക്ക് ഇതൊന്നുമല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു നോക്കൗട്ട് മത്സരത്തിൽപോലും ആസ്ട്രേലിയയെ തോൽപിക്കാൻ കിവീസിനായിട്ടില്ല. 1981ൽ ആണ് അവസാനമായി നോക്കൗട്ടിൽ ന്യൂസിലൻഡ് ജയിച്ചത്. അതിനുശേഷം 16 തവണ ഏറ്റുമുട്ടിയപ്പോഴും 16ലും തോറ്റു. പാകിസ്താൻ ആദ്യമായി ഇന്ത്യയെ കീഴടക്കിയ ലോകകപ്പിൽ തങ്ങൾക്കും ചരിത്രം രചിക്കാൻ കഴിയുമെന്നാണ് ന്യൂസിലൻഡിെൻറ പ്രതീക്ഷ.
ടോസ് നിർണായകം
ചെറിയൊരു നാണയമായിരിക്കുമോ ഇന്നത്തെ മത്സര ഫലം നിർണയിക്കുക? സാധ്യത തള്ളിക്കളയാനാവില്ല. ഇൗ ടൂർണമെൻറിൽ ദുബൈയിൽ നടന്ന 12 മത്സരത്തിൽ 11ലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. രാത്രി നടന്ന ഒമ്പത് മത്സരങ്ങളിൽ ഒമ്പതും ജയിച്ചത് ചേസ് ചെയ്തവർ. െഎ.പി.എൽ ഉൾപ്പെടെ ദുബൈ സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ 17 രാത്രിമത്സരങ്ങളിൽ 16ലും ജയവുമായി മടങ്ങിയത് രണ്ടാമത് ബാറ്റ് ചെയ്തവർ. െഎ.പി.എൽ ഫൈനലിൽ മാത്രമാണ് ഈ കഥ മാറിയത്.
ലോകകപ്പിൽ ഒാസീസ് ജയിച്ച അഞ്ച് കളിയിലും അവർക്കായിരുന്നു ടോസ്. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടെപ്പട്ടു, കളിയും തോറ്റു.
ഇൗ ലോകകപ്പിലെ ഒാസീസിെൻറ ഏക തോൽവി. ന്യൂസിലൻഡിന് രണ്ട് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നെങ്കിലും രണ്ടും പകൽ സമയത്തായിരുന്നു. പാകിസ്താനെതിരെ നടന്ന രാത്രി മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് തോൽക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്താൽ 180 എന്ന മാജിക് സംഖ്യ കടന്നാൽ മാത്രമേ ജയിക്കാൻ കഴിയൂ എന്ന അവസ്ഥയുമുണ്ട്. 2018ന് ശേഷം ദുബൈ സ്റ്റേഡിയത്തിൽ 180ൽ താഴെ സ്കോർ ചെയ്ത ടീം ജയിച്ചിട്ടില്ല. ഇന്ന് ടോസിനായി ആരോൺ ഫിഞ്ചും വില്യംസണും പിച്ചിലേക്ക് നടക്കുേമ്പാൾ ക്രിക്കറ്റ് ലോകത്തിെൻറ കണ്ണുകൾ ആ നാണയത്തിലേക്കായിരിക്കും.
ടീമിൽ മാറ്റമുണ്ടാവില്ല
ഇൗ ടൂർണമെൻറിൽ ഇരു ടീമുകളും 12 താരങ്ങളെ മാത്രമാണ് ഇതുവരെ ഉപയോഗിച്ചത്. അതായത്, ഒരു താരത്തെ മാത്രമാണ് മാറ്റിയത്. സെമിയിൽ കളിച്ച ടീമിൽനിന്ന് വലിയ മാറ്റമില്ലാതെയായിരിക്കും ഇരു ടീമുകളും പിച്ചിലിറങ്ങുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.