ദുലീപ് ട്രോഫി; രണ്ടാം മത്സരങ്ങൾ ഇന്നുമുതൽ
text_fieldsഅനന്ത്പുർ (കർണാടക): ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരങ്ങൾ വ്യാഴാഴ്ച മുതൽ അനന്ത്പുരിൽ നടക്കും. ഇന്ത്യ ‘എ’യുമായി ‘ഡി’യും ‘ബി’യുമായി ‘സി’യും ഏറ്റുമുട്ടും. ആദ്യ കളികളിൽ ‘എ’യെ ബി 76 റൺസിനും ‘ഡി’യെ സി നാല് വിക്കറ്റിനും തോൽപിച്ചിരുന്നു. മായങ്ക് അഗർവാളാണ് ഇനി എ ടീമിനെ നയിക്കുക. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, കുൽദീപ് യാദവ് എന്നിവർ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതിനാൽ കളിക്കില്ല. ഋഷഭ് പന്തും യശസ്വി ജയ്സ്വാളും അഭിമന്യൂ ഈശ്വരന് കീഴിലിറങ്ങുന്ന ടീം ‘ബി’യിലുണ്ടായിരുന്നെങ്കിലും സമാന കാരണത്താൽ ഇരുവരും വിട്ടു. ഋതുരാജ് ഗെയ്ക്വാദാണ് സി നായകൻ. മലയാളി പേസർ സന്ദീപ് വാര്യരും ഈ ടീമിൽ അംഗമാണ്. ശ്രേയസ് അയ്യർ ക്യാപ്റ്റനായ ഡി ടീമിൽ മലയാളി സാന്നിധ്യങ്ങളായി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ബാറ്റർ ദേവ്ദത്ത് പടിക്കലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.