ഇനി 11 നാൾ; 'ദ ഫ്ലയിങ് ഡച്ച് മെൻ' ലോകകപ്പിനൊരുങ്ങി ഡച്ച് പട
text_fieldsഡച്ചുകാരുടെ ക്രിക്കറ്റ് ചരിത്രത്തിന് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1800കളിൽ തന്നെ രാജ്യത്തെ പ്രധാന കായിക വിനോദങ്ങളിലൊന്നായിരുന്നു ക്രിക്കറ്റ്. അക്കാലത്തുതന്നെ തങ്ങളുടെ മികവ് ലോകത്തിനു മുന്നിൽ കാണിച്ച വീര്യവും ചരിത്രവുമാണ് രാജ്യത്തിനുള്ളത്. ഇത്തവണ ട്വന്റി 20 ലോകകപ്പിന് ടിക്കറ്റെടുത്ത ദ ഫ്ലയിങ് ഡച്ച് മെൻ എന്ന് വിളിപ്പേരുള്ള നെതർലൻഡ്സ് ടീമിന് തങ്ങളുടെ പഴമക്കാരുടെ വീര്യത്തിനൊത്ത് ഉയരാനാകുമെന്ന പ്രതീക്ഷയിലാണ്.
റോയൽ ഡച്ച് ക്രിക്കറ്റ് അസോസിയേഷനാണ് ഇന്നത്തെ ടീമിനെ നിയന്ത്രിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പിലും ട്വന്റി20 ലോകകപ്പിലും അഞ്ചു തവണ യോഗ്യത നേടി എന്നത് നെതർലൻഡ് ടീമിനെ വ്യത്യസ്തരാക്കുന്നുണ്ട്. ഇത്തവണ നേടിയ യോഗ്യതയിലൂടെ തങ്ങളുടെ നേട്ടങ്ങൾക്ക് മാറ്റുകൂട്ടാൻ ക്യാപ്റ്റൻ സ്കോട്ട് എഡ്വേഡ്സിന്റെ നേതൃത്വത്തിലാണ് സംഘം ഒരുങ്ങുന്നത്. സമീപകാലങ്ങളിൽ മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ല എന്ന പോരായ്മക്ക് മറുപടി നൽകാൻ പാകത്തിലുള്ള സ്ക്വാഡാണ്.
നെതർലൻഡ്സ് ഐ.സി.സി റാങ്കിങ് 15
സ്ക്വാഡ്
- സ്കോട്ട് എഡ്വേഡ്സ് (ക്യാപ്റ്റൻ)
- മാക്സ് ഒഡൗഡ്
- തേജ നിടമാനുരു
- വിക്രംജിത് സിങ്
- സിബ്രാൻഡ് എംഗൽബ്രെക്റ്റ് മൈക്കൽ ലെവിറ്റ്
- ബാസ് ഡി ലീഡ്
- ടിം പ്രിംഗിൾ
- വെസ്ലി ബറേസി
- ലോഗൻ വാൻ ബീക്
- ആര്യൻ ദത്ത്
- ഫ്രെഡ് ക്ലാസൻ
- ഡാനിയൽ ഡോറം
- പോൾ വാൻ മീകെരെൻ
- വിവിയൻ കിംഗ്മ
- റയാൻ കുക്ക് (പരിശീലകൻ)
ഗ്രൂപ് ഡിയിൽ നെതർലൻഡ്സിന്റെ മത്സരങ്ങൾ
- ജൂൺ 4 Vs നേപ്പാൾ
- ജൂൺ 8 Vs ദക്ഷിണാഫ്രിക്ക
- ജൂൺ 13 Vs ബംഗ്ലാദേശ്
- ജൂൺ 17 Vs ശ്രീലങ്ക
'ചെറിയവരിൽ വലിയവർ' പ്രതീക്ഷയോടെ നേപ്പാൾ
ഇന്റർനാഷനൽ ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾകൊണ്ട് മികവ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ന് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളിലെ ചെറിയവരിൽ വലിയവരാണ് നേപ്പാൾ. 1951ൽ രാജ്യം സ്വതന്ത്രമായയതിനുശേഷം ക്രിക്കറ്റിന് വലിയ സ്വീകാര്യത കിട്ടിത്തുടങ്ങിയിരുന്നു. 1988ലാണ് ടീം ഐ.സി.സിയുടെ അസോസിയറ്റ് മെംബറായി മാറുന്നത്. ശേഷം ഏകദിന മത്സരങ്ങളും മറ്റു ഇന്റർനാഷനൽ മത്സരങ്ങളുമായി ടീം സജീവമായിത്തുടങ്ങി. 2014ലാണ് ട്വന്റി 20 ലോകകപ്പിലേക്ക് ടീമിന് ആദ്യമായി അവസരം ലഭിക്കുന്നത്. ഗ്രൂപ് ഘട്ടത്തിലവസാനിച്ച അന്നത്തെ പ്രയാണം വീണ്ടും തുടരാനാണ് ഇത്തവണ ടീം ഒരുങ്ങിയിരിക്കുന്നത്.
രോഹിത് പൗഡലിനാണ് ലോകകപ്പിൽ നയിക്കാനുള്ള ചുമതല. ഏകദിന ഫോർമാറ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോററും ആദ്യ 1000 റൺസ് പൂർത്തിയാക്കിയ നേപ്പാൾ താരമെന്ന ബഹുമതിയും 21കാരനായ രോഹിതിനെ വ്യത്യസ്തനാക്കുന്നുണ്ട്. ടീമിനായി കളത്തിലിറങ്ങുന്നത് യുവനിരയാണ്. 25 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. ഓൾറൗണ്ട് മികവാണ് ടീമിന്റെ മറ്റൊരു പ്രത്യേകത. അഞ്ച് ആൾറൗണ്ടർമാരാണ് ഇത്തവണ സ്ക്വാഡിലിടം പിടിച്ചത്. മികച്ച യുവ ബാറ്റർമാരുടെയും ബാളർമാരുടെയും പ്രകടനവീര്യവും ടീമിനെ മികച്ചതാക്കുന്നു.
നേപ്പാൾ ഐ.സി.സി റാങ്കിങ് 17
സ്ക്വാഡ്
- രോഹിത് പൗഡൽ (സി)
- ആസിഫ് ഷെയ്ഖ്
- അനിൽ കുമാർ സാഹ്
- കുശാൽ ബുർടെൽ
- കുശാൽ മല്ല
- ദിപേന്ദ്ര സിങ് ഐറി
- ലളിത് രാജ്ബൻഷി
- കരൺ കെ.സി
- ഗുൽഷൻ ഷാ
- സോംപാൽ കാമി
- പ്രതിസ് ജിസി
- സന്ദീപ് ജോറ
- അഭിനാഷ് ബൊഹാര
- സാഗർ ധക്കൽ
- കമൽ സിങ് എയ്റി
- മോണ്ടി ദേശായി (പരിശീലകൻ)
ഗ്രൂപ് ഡിയിൽ നേപ്പാളിന്റെ മത്സരങ്ങൾ
- ജൂൺ 4 Vs നെതർലൻഡ്സ്
- ജൂൺ 12 Vs ശ്രീലങ്ക
- ജൂൺ 15 Vs ദക്ഷിണാഫ്രിക്ക
- ജൂൺ 17 Vs ബംഗ്ലാദേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.