Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രുനാലുമായി അടുത്ത്​...

ക്രുനാലുമായി അടുത്ത്​ ഇടപഴകിയ എട്ട്​ താരങ്ങളും നെഗറ്റീവ്​; ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി20 ഇന്ന്​

text_fields
bookmark_border
india vs srilanka t20
cancel

കൊളംബേ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി20 മത്സരം ഇന്ന്​ നടക്കും. ചൊവ്വാഴ്ച കോവിഡ്​ ബാധ സ്​ഥിരീകരിച്ച ക്രുനാൽ പാണ്ഡ്യയുമായി അടുത്ത്​ ഇടപഴകിയ എട്ട്​ ഇന്ത്യൻ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണിത്​. സ്വയം നിരീക്ഷണത്തിൽ തുടരുന്ന ക്രുനാൽ ജൂലൈ 30ന്​ ടീമിനൊപ്പം നാട്ടിലേക്ക്​ മടങ്ങില്ലെന്നാണ്​ ടീമുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്​.

ക്രുനാലിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിന്‍റെ അടിസ്​ഥാനത്തിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ട്വന്‍റി20 മാറ്റിവെച്ചിരുന്നു. മുൻകരുതലെന്ന നിലയിൽ നെഗറ്റീവായ താരങ്ങളെ ബുധാനാഴ്​ച കളിപ്പിക്കില്ല. വ്യാഴ​ാഴ്ചയാണ്​ പരമ്പരയിലെ മൂന്നാം മത്സരം.

ഞായറാഴ്ച കൊളംബോയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ ഇന്ത്യ 38 റൺസിന്​ വിജയിച്ചിരുന്നു. മത്സരത്തിൽ പുറത്താകാതെ മൂന്ന്​ റൺസെടുത്ത ക്രുനാൽ രണ്ടോവറിൽ 16 റൺസ്​ വഴങ്ങി ഒരു വിക്കറ്റ്​ എടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lanka vs indiakrunal pandya​Covid 19
News Summary - Eight Contacts Of Covid Positive Krunal Pandya Return Negative Sri Lanka vs India 2nd T20I
Next Story