കളി കാര്യമാകുന്നു; സ്മിത്തുമായി 12 കോടിയുടെ ഐ.പി.എൽ കരാർ വേണ്ടെന്നുവെക്കാൻ രാജസ്ഥാൻ റോയൽസ്
text_fields
സിഡ്നി: എന്തു വില കൊടുത്തും സിഡ്നിയിൽ ഇന്ത്യക്കെതിരെ ജയം പിടിക്കാൻ കൈവിട്ട കളി പുറത്തെടുത്ത് നാണംകെട്ട മുൻ ഓസീസ് നായകന് കാര്യങ്ങൾ ശരിക്കും കൈവിടുന്നു. മൂന്നാം ടെസ്റ്റിൽ പരിക്ക് വകവെക്കാതെ തകർപ്പൻ ബാറ്റിങ്ങുമായി കളംനിറഞ്ഞ ഇന്ത്യയുടെ ഋഷഭ് പന്ത് വെച്ച 'ഗാർഡ് മാർക്' മായ്ച്ചുകളയുന്നത് വിഡിയോയിൽ പതിഞ്ഞതോടെയാണ് സ്മിത്ത് നായകനിൽനിന്ന് വില്ലനാകുന്നത്. ഡ്രിങ്ക്സ് ബ്രേക്കിനിടെയായിരുന്നു സംഭവം. കമെേൻററ്റർമാർ കാര്യമായി പ്രതികരിച്ചില്ലെങ്കിലും വിഡിയോ വൈറലായതോടെ ഇന്ത്യയിൽ രോഷം കനത്തു. സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പെരുമഴയായി പെയ്തു.
എല്ലാം മറന്നെന്ന് ആശ്വസിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി സ്മിത്തിെൻറ സ്വന്തം ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസ് എത്തുന്നത്.
അടുത്ത സീസൺ മുതൽ തങ്ങളുടെ നായകനെ പൊന്നുംവില കൊടുത്ത് നിലനിർത്താൻ ടീം ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ ട്വൻറി20യിൽ മോശം ഫോമിന് പഴി കേൾക്കുന്ന സ്മിത്തിനെ വേണ്ടെന്നുവെച്ചാൽ അടുത്ത ലേലത്തിൽ മറ്റു ടീമുകളുടെ ഔദാര്യത്തിന് കാത്തുനിൽക്കേണ്ടിവരും.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ എട്ടാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. നായകനെന്ന നിലക്കു മാത്രമല്ല, ബാറ്റ്സ്മാനായും തിളങ്ങേണ്ട താരം വൻദുരന്തമായി. 14 ലീഗ് മത്സരങ്ങളിൽ 311 റൺസായിരുന്നു സമ്പാദ്യം- മൂന്ന് അർധ സെഞ്ച്വറികൾ മാത്രം.
2008ലെ കന്നി ഐ.പി.എൽ കിരീടം ചൂടിയ രാജസ്ഥാൻ 2013, 15, 18 വർഷങ്ങളിൽ േപ്ലഓഫ് കളിച്ചവരാണ്. സ്മിത്ത് വന്നശേഷവും മികവിന് വലിയ കോട്ടം സംഭവിച്ചില്ലെങ്കിലും 2020 സീസൺ വലിയ പരാജയമായി. ബാറ്റിങ് പൊസിഷൻ പല തവണ മാറിയും ഓരോ തവണയും ശേഷിയെക്കാൾ ശേഷിക്കുറവ് തെളിയിച്ചും സ്മിത്ത് ടീമിൽ ഇടം സ്വയം നഷ്ടപ്പെടുത്തി. അതാണ് ഏറ്റവും പുതിയ വിവാദത്തിനു പിറ്റേന്ന് പെട്ടെന്നുള്ള തീരുമാനത്തിന് ടീമിനെ പ്രേരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.