വെടിക്കെട്ട് സെഞ്ച്വറിയുമായി പവൽ, അടിച്ചത് 10 സിക്സറുകൾ; വിൻഡീസിന് കൂറ്റൻ ജയം
text_fieldsബ്രിജ്ടൗൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വൻറി20യിൽ കൂറ്റൻ ജയവുമായി വിൻഡീസ്. 51 പന്തിൽ ശതകം കുറിച്ച റോവ്‌മാൻ പവലിെൻറ പവറിൽ 20 റൺസിെൻറ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് 2-1ന് മുന്നിലെത്തി. സ്കോർ: വെസ്റ്റ് ഇൻഡീസ് - 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224. ഇംഗ്ലണ്ട് - 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204
53 പന്തിൽ നാല് ഫോറും 10 സിക്സും അടക്കം 107 റൺസാണ് പവൽ അടിച്ചുകൂട്ടിയത്. 43 പന്തിൽ നാല് ഫോറും അഞ്ച് സിക്സും അടക്കം 70 റൺസെടുത്ത് നിക്കോളാസ പുരാൻ ശക്തമായ പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 204 റൺസ് മാത്രമാണ് നേടാനായത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്കോർ ബോർഡിൽ 48 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരായ ബ്രണ്ടൻ കിങ് (10), ഷായ് ഹോപ് (നാല്) എന്നിവരെ നഷ്ടമായ വിൻഡീസിനായി മൂന്നാം വിക്കറ്റിൽ പവൽ– പുരാൻ സഖ്യം 122 റൺസാണ് ചേർത്തത്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച പവൽ ഇംഗ്ലീഷ് ബൗളർമാരെ വെള്ളം കുടിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ടോം ബാൻറൺ (73), ഫിൽ സാൾട്ട് (57) എന്നിവർ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും അവശേഷിക്കുന്ന ബാറ്റർമാർക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. പരമ്പരയിലെ 4–ാം മത്സരം ഞായറാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.