ആസ്ട്രേലിയക്കെതിരെ ഫീൽഡിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്
text_fieldsഅഹ്മദാബാദ്: ലോകകപ്പിലെ വമ്പൻമാരുടെ പോരിൽ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുത്തു. ആറ് കളിയിൽ എട്ട് പോയന്റുള്ള ആസ്ട്രേലിയ സെമി പ്രവേശനം എളുപ്പമാക്കാനാണ് ഇറങ്ങുന്നതെങ്കിൽ ഇംഗ്ലണ്ടിന് ഇത് അഭിമാന പോരാട്ടമാണ്. തുടർച്ചയായ നാല് കളികളിൽ തോറ്റാണ് ഇംഗ്ലണ്ട് അഹ്മദാബാദിലെത്തുന്നത്. ഏകദിന ലോകകപ്പിൽ നിലവിലെ ജേതാക്കളെന്ന പ്രൗഢിയുമായെത്തിയ ഇംഗ്ലീഷുകാർ പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തിരുന്ന് നാണംകെടുകയാണ്. പുറത്തേക്കുള്ള വഴി ഉറപ്പായ ഇംഗ്ലണ്ടിന് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിച്ച് മാന്യമായ മടക്കമാണ് ലക്ഷ്യം. ഒപ്പം 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാൻ ഈ ലോകകപ്പിൽ ആദ്യ ഏഴ് സ്ഥാനത്തെത്തണം.
മിച്ചൽ മഷിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും അഭാവം ഓസിസിന് തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാൽ മാർഷ് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഗോൾഫ് വണ്ടിയിൽനിന്ന് തലക്ക് ക്ഷതമേറ്റതാണ് മാക്സ്വെല്ലിന് വിനയായത്. തകർപ്പൻ സെഞ്ച്വറി നേടി മികച്ച ഫോമിലായിരുന്നു മാക്സ്വെൽ. ഇവർക്ക് പകരം കാമറൂൺ ഗ്രീനും മാർകസ് സ്റ്റോയിനിസും ടീമിൽ തിരിച്ചെത്തി.
െപ്ലയിങ് ഇലവൻ -ആസ്ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, ആദം സാംബ, ജോഷ് ഹേസൽവുഡ്.
ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ (ക്യാപ്റ്റൻ), മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റാഷിദ്, മാർക് വുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.