ചരിത്ര ടെസ്റ്റ്, സിംബാബ്വെക്ക് ടൂറിങ് ഫീസ് നൽകാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
text_fieldsസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്രിക്കറ്റ് ബോർഡുകളെ സഹായിക്കുകയും സംരക്ഷിക്കയുമെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സിംബാബ്വെ ക്രിക്കറ്റ് ബോർഡിന് ടൂറിങ് ഫീ നൽകാൻ ഒരുങ്ങുന്നു. അടുത്ത വർഷം ഇംഗ്ലണ്ടിൽ വെച്ച് ഇരുവരും ഏറ്റുമുട്ടുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടൂറിലായിരിക്കും ഇംഗ്ലണ്ട് സിംബാബ്വെക്ക് ടൂറിങ് ഫീസ് നൽകുക.
ഇ.സി.ബിയുടെ ചീഫ് എക്സിക്യൂട്ടിവായ റിച്ചാർഡ് ഗൗൾഡാണ് സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക സ്ഥിരതയുള്ള ക്രിക്കറ്റ് ബോർഡുകൾ അതിനുവേണ്ടി ഞെരുക്കംക്കൊള്ളുന്ന ക്രിക്കറ്റ് ബോർഡുകളെ സഹായിക്കണമെന്ന റിച്ചാർഡ് ഗൗൾഡിന്റെ ആശയത്തെ സാധിച്ചെടുക്കുകയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്.
'ഇത് വലിയ ഉത്തരവാദിത്തമാണ്, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ഇന്ത്യ പോലുള്ള ബോർഡുകൾ ചെറിയ രാജ്യങ്ങളെ സപ്പോർട്ട് ചെയ്യണം. ഉദാഹരണത്തിന് അടുത്ത വർഷം സിംബാബ്വെ ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തുന്നുണ്ട്. സാധാരണ ഗതിയിൽ പര്യടനം നടത്തുന്ന ടീമായിരിക്കും ആ രാജ്യത്തെത്തിയാൽ അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത്, അവർക്ക് വേറേ ഫീസൊന്നും ഉണ്ടാകില്ല. എന്നാൽ അടുത്ത വർഷം സിംബാബ്വെ ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോൾ ആ ടീമിന് ഒരു ഫീസുണ്ടാകും,' റിച്ചാർഡ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനെ വളരെ പ്രധാനത്തോടെ കാണുന്ന രാജ്യമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിലും കാണികൾ തടിച്ചുകൂടാറുണ്ട്. സിംബാബ്വെക്കെതിരെയുള്ള മത്സരം ഒരുപാട് കാരണങ്ങൾകൊണ്ട് ചരിത്രപരമാണ്. 2003ന് ശേഷം ഇരു ടീമുകളും ആദ്യമായി കളിക്കുന്ന ടെസ്റ്റ് മത്സരമായിരിക്കും അടുത്ത വർഷത്തേത്. 2004ന് ശേഷം ആദ്യമായിട്ടാണ് ഇരു ടീമുകളും ഒരു ബൈലാറ്റരൽ പരമ്പരയിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.