രാജ്യത്തിന്‍റെ കളിയുണ്ട്; മാറ്റിവെക്കുന്ന ഐ.പി.എല്ലിന് താരങ്ങളെ നൽകാനാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോൾഡ്
text_fieldsലണ്ടൻ: പുനക്രമീകരിക്കുന്ന ഐ.പി.എൽ മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുനൽകാനാവില്ലെന്ന സൂചന നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ മുതൽ തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നതിനാലാണ് നടപടിയെന്ന് ഇ.സി.ബി ഡയറക്ടർ ആഷ്ലി ജൈൽസ് പ്രതികരിച്ചു.
ഐ.പി.എൽ ബയോ ബബ്ൾ തകർത്ത് കോവിഡ് കടന്നുകയറിയതോടെ ടൂർണമെന്‍റ് നിർത്തിവെച്ച് താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു. പാതിവഴിയിലായ ഐ.പി.എൽ സെപ്റ്റംബർ പകുതിയോ ഒക്ടോബർ നവംബർ മാസങ്ങളിലോ ആയി നടത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്.
''ഞങ്ങളുടെ പ്രധാന കളിക്കാരെല്ലാം ആ സമയം തിരക്കിലാകും. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലായി പാകിസ്താനിലും ബംഗ്ലദേശിലും പര്യടനം നടത്തുന്നുണ്ട്. തുടർന്ന് ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യയിലും നിർണായകമായ ആഷസ് സീരീസിനായി ആസ്ട്രേലിയയിലേക്കും ടീമിന് പോകേണ്ടതുണ്ട്'' -ആഷ്ലി ജൈൽസ് പറഞ്ഞു.
ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ വെച്ചുനടക്കാൻ സാധ്യതയേറുകയും ലണ്ടൻ മേയർ സാദിഖ് ഖാൻ അടക്കമുള്ളവർ ടൂർണമെന്‍റിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇ.സി.ബി തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ജോണി ബാരിസ്റ്റോ, ഒയിൻ മോർഗൻ, സാം കറൻ, മുഈൻ അലി അടക്കമുള്ള ഇംഗ്ലണ്ടിൻെറ വൻ താരനിര ഐ.പി.എല്ലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.