അധിക്ഷേപം: ഇംഗ്ലീഷ് താരങ്ങൾ സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തയാർ -സ്റ്റുവർട്ട് ബ്രോഡ്
text_fieldsലണ്ടൻ: സഹകളിക്കാരായ മുഈൻ അലിക്കും ജോഫ്ര ആർച്ചർക്കും നേരെ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന അധിക്ഷേപങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തയാറെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബ്രോഡ്.
'സോഷ്യൽ മീഡിയ കൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട്. എന്നാൽ കൃത്യമായ ഒരു നിലാപാടെടുക്കാൻ അത് കുറച്ച് കാലത്തേക്ക് വേണ്ടെന്ന് വെക്കാനും ഞാൻ ഒരുക്കമാണ്' -ബ്രോഡ് പറഞ്ഞു.
'ഇക്കാര്യത്തിൽ ഒരു തീരുമാനം ഡ്രസിങ് റൂമിൽ നിന്നാണ് വരേണ്ടത്. ടീമിന് ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയാൽ ഞങ്ങളുടെ വിശ്വാസങ്ങൾ എന്തൊക്കെയാണെന്ന് തലപ്പത്തുള്ള ഉന്നത വ്യക്തിത്വങ്ങളോട് തുറന്നുപറയും. ഇത് ശരിക്കും ശക്തമായ സന്ദേശമാണ്. ഇത് തീർച്ചയായും നല്ല ഫലമുണ്ടാക്കുമെന്നാണ് ഉറച്ച വിശ്വാസം' -ബ്രോഡ് പറഞ്ഞു.
ടീം അംഗങ്ങൾ വംശീയമായി അധിക്ഷേപിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് സ്കോട്ടിഷ് ഫുട്ബാൾ ചാമ്പ്യൻമാരായ റേഞ്ചേഴ്സും ഇംഗ്ലണ്ടിലെ രണ്ടാം നിര ക്ലബായ സ്വാൻസീയും ഒരാഴ്ച സമയം സോഷ്യൽ മീഡിയ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.