16 വർഷത്തിനുശേഷം ഇംഗ്ലണ്ട് പാകിസ്താനിലേക്ക്
text_fieldsകറാച്ചി: 16 വർഷത്തിനുശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്താൻ പര്യടനത്തിന്. 2021 ഒക്ടോബറിൽ രണ്ട് ട്വൻറി20 മത്സരങ്ങളുടെ പരമ്പരക്കായി ഇംഗ്ലണ്ട് ടീം എത്താമെന്നാണ് ധാരണ. കറാച്ചിയിലാവും മത്സരങ്ങൾ. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തിൽനിന്ന് പാകിസ്താൻ ഒറ്റപ്പെട്ടത്. 2005 മൈക്കൽ വോണിനു കീഴിൽ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനവുമടങ്ങിയ പരമ്പരക്കായാണ് ഇംഗ്ലണ്ട് അവസാനമായി പാകിസ്താനിലെത്തിയത്. പിന്നീട്, യു.എ.ഇയിൽ വെച്ചാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്.
നിലച്ചുപോയ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനായി തീവ്രശ്രമത്തിലാണ് പി.സി.ബി. വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്വെ ടീമുകൾ ഇതിനകം പാകിസ്താനിലെത്തി പരമ്പരകൾ കളിച്ചു. ഇംഗ്ലണ്ടിനു പിന്നാലെ ആസ്ട്രേലിയൻ ടീമും പാക് മണ്ണിലെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.