Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിന്​ ടോസും...

ഇംഗ്ലണ്ടിന്​ ടോസും പ്രശ്​നമല്ല​; നാലാം ജയത്തോടെ സെമിയിലേക്ക്​

text_fields
bookmark_border
ഇംഗ്ലണ്ടിന്​ ടോസും പ്രശ്​നമല്ല​; നാലാം ജയത്തോടെ സെമിയിലേക്ക്​
cancel

ഷാ​ർ​ജ: ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ തകർപ്പൻ പ്രകടനവുമായി മുന്നേറുന്ന ഇംഗ്ലണ്ടിന്​ തുടർച്ചയായ നാലാം ജയം. ടോസ്​ നേടി രണ്ടാമതായി ബാറ്റുചെയ്യുന്നവർ മഹാഭൂരിഭാഗം മത്സരങ്ങളും വിജയിക്കുന്ന ടൂർണമെന്‍റിൽ ടോസ്​ നഷ്​ടമായി ആദ്യം ബാറ്റ്​ ചെയ്​ത ഇംഗ്ലണ്ട്​ ശ്രീലങ്കയെ നേടിയ 26 റൺസിന്​ തകർത്തു.​ ജയത്തോടെ ഇംഗ്ലണ്ട്​ സെമിയിലേക്ക്​ ഒരു പടികൂടി അടുത്തു. ജോസ്​ ബട്​ലറുടെ സെഞ്ച്വറിക്കരു​ത്തിൽ ഇംഗ്ലണ്ട്​ ഉയർത്തിയ 164 റൺസ്​ പിന്തുടർന്നിറങ്ങിയ മരതകദ്വീപുകാർക്ക്​ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. അഞ്ചോവറിൽ അഞ്ചുവിക്കറ്റ്​ ശേഷിക്കേ വിജയത്തിലേക്ക്​ 50 റൺസ്​ മതിയായിരുന്ന ലങ്കയെ ഫീൽഡിങ്ങിന്‍റെയും ബൗളിങ്ങിന്‍റെയും മികവിൽ ഇംഗ്ലണ്ട്​ പിടിച്ചു​കെട്ടുകയായിരുന്നു.

മുഈൻ അലി, ആദിൽ റഷീദ്​, ​്രികസ്​ ജോർദൻ എന്നിവർ ഇംഗ്ലീഷുകാർക്കായി രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി. 21 പന്തിൽ 34 റൺസെടുത്ത വനിന്ദു ഹസരങ്ക, ദസൻ ഷനക (26), ബനുക രാജപക്​സ (26) എന്നിവർ ശ്രീലങ്കക്കായി പൊരുതി നോക്കിയെങ്കിലും അതിജീവിക്കാനായില്ല. നാലുമത്സരങ്ങളിൽ നിന്നും ശ്രീലങ്കയുടെ മൂന്നാം തോൽവിയാണിത്​.

ടോസ്​ നഷ്​ടപ്പെട്ട്​ ശ്രീ​ല​ങ്ക​ക്കെ​തി​രെ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 163 റ​ൺ​സ​ടി​ച്ചു. തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​ക്കു​ശേ​ഷം ത​ക​ർ​പ്പ​ൻ ഫോം ​തു​ട​രു​ന്ന ഓ​പ​ണ​ർ ജോ​സ്​ ബ​ട്​​ല​റു​ടെ മി​ന്നു​ന്ന സെ​ഞ്ച്വ​റി​യു​ടെ (67 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 101) മി​ക​വി​ലാ​ണ്​ ഇം​ഗ്ലീ​ഷു​കാ​ർ സ്​​കോ​റു​യ​ർ​ത്തി​യ​ത്. ക്യാ​പ്​​റ്റ​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ (36 പ​ന്തി​ൽ 40) പി​ന്തു​ണ ന​ൽ​കി. ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​ഞ്ച്വ​റി​യും ബ​ട്​​ല​റു​ടെ ആ​ദ്യ ട്വ​ൻ​റി20 സെ​ഞ്ച്വ​റി​യു​മാ​ണി​ത്.


35 റ​ൺ​സാ​വു​​േ​മ്പ​ാ​ഴേ​ക്കും ജേ​സ​ൺ റോ​യ്​ (9), ഡേ​വി​ഡ്​ മ​ലാ​ൻ (6), ജോ​ണി ബെ​യ​ർ​സ്​​റ്റോ (0) എ​ന്നി​വ​ർ മ​ട​ങ്ങി​യെ​ങ്കി​ലും നാ​ലാം വി​ക്ക​റ്റി​ന്​ ബ​ട്​​ല​ർ-​മോ​ർ​ഗ​ൻ ജോ​ടി 78 പ​ന്തി​ൽ 112 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യ 10 ഓ​വ​റി​ൽ 47 റ​ൺ​സ്​ മാ​ത്രം നേ​ടി​യ ഇം​ഗ്ല​ണ്ട്​ പി​ന്നീ​ടു​ള്ള 60 പ​ന്തി​ൽ 116 റ​ൺ​സ​ടി​ച്ചു. 45 പ​ന്തി​ൽ ആ​ദ്യ 50 ക​ട​ന്ന ബ​ട്​​ല​ർ പി​ന​നീ​ട്​ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. അ​ടു​ത്ത 50 റ​ൺ​സ്​ പി​റ​ന്ന​ത്​ 22 പ​ന്തി​ൽ. ആ​റു വീ​തം സി​ക്​​സും ഫോ​റും മ​കു​ടം ചാ​ർ​ത്തി​യ​താ​യി​രു​ന്നു ബ​ട്​​ല​റു​ടെ ഇ​ന്നി​ങ്​​സ്.

മ​റു​വ​ശ​ത്ത്​ ഇ​തു​വ​രെ ഫോ​മി​ല​ല്ലാ​തി​രു​ന്ന മോ​ർ​ഗ​ൻ ബ​ട്​​ല​ർ​ക്കൊ​ത്ത പ​ങ്കാ​ളി​യാ​യി. ലെ​ഗ​സ്​​പി​ന്ന​ർ വാ​നി​ഡു ഹ​സ​രം​ഗ​യാ​ണ്​ മൂ​ന്നു വി​ക്ക​റ്റു​മാ​യി ല​ങ്ക​ൻ ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. റോ​യി​യെ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി​യ ഹ​സ​രം​ഗ ബെ​യ​ർ​സ്​​റ്റോ​യെ വി​ക്ക​റ്റി​നു​മു​ന്നി​ൽ കു​ടു​ക്കി. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മോ​ർ​ഗ​െൻറ കു​റ്റി പി​ഴു​ത്​ സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ച​തും ഹ​സ​രം​ഗ​യാ​യി​രു​ന്നു. മ​ലാ​നെ പേ​സ്​ ബൗ​ള​ർ ദു​ഷ്​​മ​ന്ത ച​മീ​ര ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England Cricket TeamT20 World Cup
Next Story