കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം; ഇംഗ്ലണ്ട്, ആസ്ട്രേലിയൻ താരങ്ങൾ ഐ.പി.എല്ലിെൻറ ആദ്യ മത്സരങ്ങളിലുണ്ടാകും
text_fieldsന്യൂഡൽഹി: സെപ്റ്റംബറിൽ ദുബൈയിൽ ആരംഭിക്കുന്ന ഐ.പി.എല്ലിെൻറ കോവിഡ് മാനദണ്ഡങ്ങളിൽ ബി.സി.സി.ഐ മാറ്റം വരുത്തിയതായി രാജസ്താൻ റോയൽസിെൻറ ചീഫ് ഓപറേറ്റിങ് ഓഫിസർ ജെയ്ക് ലഷ് മക്റം. ദുബൈയിലെത്തി ഒരാഴ്ച നിർബന്ധമായും ക്വാറൈൻറനിൽ കഴിയണമെന്ന നിബന്ധനയിലാണ് ഇളവ് നൽകിയിരിക്കുന്നത്.
സെപ്റ്റംബർ നാല് മുതൽ 16 വരെ ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ഏകദിന, ടി20 പരമ്പരയുണ്ട്. ഇതിന് ശേഷമായിരിക്കും ഇരു ടീമിലെയും അംഗങ്ങൾ യു.എ.യിലെത്തുക. തുടർന്ന് ഒരാഴ്ച ക്വാറൈൻറനിൽ കഴിയുകയാണെങ്കിൽ ആദ്യ മത്സരങ്ങൾ ഇവർക്ക് നഷ്ടപ്പെടും. ഇതിന് പരിഹാരമായാണ് ബി.സി.സി.ഐ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.
രാജസ്താൻ റോയൽസിലാണ് കൂടുതൽ ഇംഗ്ലീഷ്-ഓസീസ് താരങ്ങളുള്ളത്. ആസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്ക്സ്, ജോസ് ബട്ട്ലെർ, ജോഫ്ര ആർച്ചർ എന്നിവരും രജാസ്താനിലുണ്ട്.
ഐ.പി.എല്ലിലെ ഒട്ടുമിക്ക ടീമുകളും നിലവിൽ യു.എ.യിലെത്തിയിട്ടുണ്ട്. കളിക്കാർ ഹോട്ടലിൽ ഒരാഴ്ച ക്വാറൈൻറനിലാണ്. ഈ കാലയളവിലെ ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയുണ്ട്. പരമ്പര കഴിഞ്ഞ് എത്തുന്ന ഇംഗ്ലണ്ട്, ഓസീസ് താരങ്ങൾക്കും ഇതുപോലെ പരിശോധനയുണ്ടാകും.
ഐ.പി.എല്ലിെൻറ 13ാം എഡിഷൻ സെപ്റ്റംബർ 19നാണ് ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂർണമെൻറിന് അബൂദബി, ഷാർജ, ദുബൈ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.