ജൂലൻ ഗോസ്വാമിക്ക് ഇംഗ്ലീഷ് താരങ്ങളുടെ ഗാർഡ് ഓഫ് ഓണർ
text_fieldsലോർഡ്‌സിൽ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ഇതിഹാസ പേസർ ജൂലൻ ഗോസ്വാമിക്ക് ഇംഗ്ലീഷ് താരങ്ങളുടെ ഗാർഡ് ഓഫ് ഓണർ. ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനം തന്റെ വിടവാങ്ങൽ മത്സരമാകുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ഇംഗ്ലീഷ് താരങ്ങൾ ഇരുഭാഗത്തും അണിനിരന്ന് ആദരമർപ്പിച്ചപ്പോൾ കാണികളും എഴുന്നേറ്റുനിന്നു. ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ ആൾറൗണ്ടർ ദീപ്തി ശർമയും ഇംഗ്ലണ്ട് താരങ്ങൾക്കൊപ്പം ഗാർഡ് ഓഫ് ഓണറിൽ അണിനിരന്നു. എന്നാൽ, നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലീഷ് പേസർ ഫ്രേയ കെംപ് താരത്തെ പുറത്താക്കി. ഇംഗ്ലീഷ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുന്ന വിഡിയോ 'നന്ദി ജൂലൻ ഗോസ്വാമി, നിങ്ങൾ ഒരു പ്രചോദനമാണ്' എന്ന കുറിപ്പോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിൽ സ്മൃതി മന്ദാനയുടെയും ദീപ്തി ശർമയുടെയും അർധ സെഞ്ച്വറികളുണ്ടായിട്ടും ഇന്ത്യ 169 റൺസിന് പുറത്തായി. സ്മൃതി 50 റൺസെടുത്തപ്പോൾ ദീപ്തി 68 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് 26 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. ഫ്രേയ കെംപും സോഫി എക്ലെസ്റ്റോണും രണ്ട് വിക്കറ്റ് വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.