ഓയിൻ മോർഗൻ, ഡേവിഡ് മലാൻ, ആരോൺ ഫിഞ്ച് എന്നിവരെ ആർക്കും വേണ്ട; ലിവിങ്സ്റ്റണ് ലോട്ടറി
text_fieldsബംഗളൂരു: രണ്ടാം ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം ആരംഭിച്ചപ്പോൾ പ്രമുഖ താരങ്ങൾ വിറ്റുപോയില്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മുൻ നായകൻ ഓയിൻ മോർഗൻ, ഡേവിഡ് മലാൻ, ആരോൺ ഫിഞ്ച്, ജിമ്മി നീഷം, ക്രിസ് ജോർദാൻ എന്നിങ്ങനെ പ്രമുഖ താരങ്ങളെ വാങ്ങാൻ ടീമുകൾ താൽപര്യം കാണിച്ചില്ല. മോർഗന്റെ നായകത്വത്തിന് കീഴിലിറങ്ങിയ കെ.കെ.ആർ കഴിഞ്ഞ സീസണിൽ റണ്ണറപ്പായിരുന്നു.
അതേസമയം ഇംഗ്ലീഷ് താരം ലയാം ലിവിങ്സ്റ്റണിന് ലോട്ടറിയടിച്ചു. ട്വന്റി20യിൽ സെഞ്ച്വറിയടിച്ച ഇംഗ്ലണ്ട് താരത്തെ 11.50 കോടി രൂപ മുടക്കി പഞ്ചാബ് കിങ്സ് ടീമിലെടുത്തു.
ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ 2.60 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ അടിസ്ഥാന വിലയായ കോടി രൂപ നൽകി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി.
മൻദീപ് സിങ്ങിനെ 1.10 കോടി രൂപ നൽകി ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മലയാളി പേസർ എസ്. ശ്രീശാന്ത് ഇന്ന് ലേലത്തിൽ വരുന്നുണ്ട്. ഐ.പി.എല്ലിലൂടെ പ്രഫഷനൽ ക്രിക്കറ്റിലേക്ക് മടങ്ങി വരവിനൊരുങ്ങുന്ന ശ്രീശാന്തിനെ ഏതെങ്കിലും ടീം വിളിച്ചെടുക്കുമോയെന്നാണ് മലയാളി ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.