ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകൻ ഓയിൻ മോർഗൻ കളി മതിയാക്കി
text_fieldsഇംഗ്ലണ്ടിനെ 2019ൽ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ഓയിൻ മോർഗൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ക്രിക്കറ്റിന്റെ ചെറു ഫോർമാറ്റുകളിൽ വിവിധ ലീഗുകളില്‍ സജീവമായിരുന്നു. 16 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമിടുന്നത്.
‘‘ഏറെ അഭിമാനത്തോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനം. വർഷങ്ങളായി എനിക്ക് ഒരുപാട് സമ്മാനിച്ച കളിയിൽനിന്ന് പിന്മാറാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു’’- മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് ഓയിന്‍ മോര്‍ഗന്‍. അയർലൻഡ് ദേശീയ ടീമിനായി കളിച്ച് കരിയർ ആരംഭിച്ച മോർഗൻ 2009ലാണ് ഇംഗ്ലണ്ടിലേക്ക് മാറുന്നത്. ഇംഗ്ലണ്ടിനായി 248 ഏകദിനങ്ങളിൽ ഇറങ്ങിയ മോർഗൻ 7701 റൺസ് നേടിയിട്ടുണ്ട്. 115 ട്വന്റി 20 മത്സരങ്ങളിൽ 2548 റൺസും സ്വന്തമാക്കി. 2015ലാണ് മോർഗൻ അലിസ്റ്റർ കുക്കിന്റെ പിൻഗാമിയായി ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. തൊട്ടടുത്ത വർഷം ഇംഗ്ലണ്ടിനെ ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിച്ച മോർഗൻ 2019ൽ ഏകദിന ലോകകപ്പ് കിരീടം ടീമിന് നേടിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.