Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാത്തിരിക്കുന്നത്​...

കാത്തിരിക്കുന്നത്​ ധോണിയുടെ തിരിച്ച്​ വരവിനായി -ഗവാസ്​കർ

text_fields
bookmark_border
കാത്തിരിക്കുന്നത്​ ധോണിയുടെ തിരിച്ച്​ വരവിനായി -ഗവാസ്​കർ
cancel

ന്യൂഡൽഹി: ഐ.പി.എല്ലിന്​ രണ്ട്​ ദിവസം മാത്രം ശേഷിക്കെ എല്ലാവരും ധോണിയുടെ തിരിച്ച്​ വരവിനായാണ്​ കാത്തിരിക്കുന്നതെന്ന്​ സുനിൽ ഗവാസ്​കർ.

ധോണി വീണ്ടും തിരിച്ചെത്തുന്നതി​െൻറ ആവേശത്തിലാണ്​. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്​സും തമ്മിലുള്ള മൽസരത്തിനായി കാത്തിരിക്കുകയാണ്​. പുതിയ താരങ്ങളെ രാജ്യത്തിനായി സംഭാവന ചെയ്യുന്നതിൽ ഐ.പി.എൽ ചരിത്രം കുറിക്കുമെന്നും ഗവാസ്​കർ പ്രത്യാശ പ്രകടിപ്പിച്ചു.

യുവതാരങ്ങൾക്കുള്ള ഏറ്റവും മികച്ച അവസരമാണ്​ ഐ.പി.എൽ. ഈ വർഷവും അതിൽ മാറ്റമുണ്ടാവില്ല. ഇന്ത്യൻ ക്രിക്കറ്റ്​ ടീം ഐ.പി.എല്ലിലേക്ക്​ വരുന്നത്​ സന്തോഷമുള്ള കാര്യമാണ്​. കമൻററി പാനലി​െൻറ ഭാഗമാകാൻ സാധിച്ചതി​െൻറ ആവേശത്തിലാണ് താനെന്നും മൽസരം തുടങ്ങുന്നതിനായി ഒരു മിനിറ്റ്​ പോലും ഇനി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സുനിൽ ഗവാസ്​കർക്കൊപ്പം ദക്ഷിണാഫ്രിക്കൻ താരം ജെ.പി ഡുമിനിയാണ്​ ഐ.പി.എല്ലിനായി കമൻററി പറയുന്നത്​. മൽസരത്തിൽ ബാറ്റിങ്​ വെടിക്കെട്ടാണ്​ പ്രതീക്ഷിക്കുന്നത്​​. ധോണിയുടെ ഗ്രൗണ്ടിലേക്കുള്ള തിരിച്ച്​ വരവിനായാണ്​ സി.എസ്​.കെ ആരാധകർ കാത്തിരിക്കുന്നതെന്ന്​ ഡുമിനി പറഞ്ഞു.

ക്രിക്കറ്റ്​ ആരാധകരെ ഞെട്ടിച്ചുകൊണ്ട്​​ ഇക്കഴിഞ്ഞ സ്വതന്ത്ര ദിനത്തിലാണ്​ ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻമാരിൽ ഒരാളായ മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്​.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ധോണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ ഉടനീളം നിങ്ങള്‍ എനിക്ക് നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് നന്ദി എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ ധോണി അറിയിച്ചു.

സ്വന്തം ക്യാമ്പിൽ കോവിഡ്​ സ്​ഥിരീകരിച്ചതിനാ അൽപം വൈകിയാണ്​ ധോണിയും സംഘവും പരിശീലനത്തിനിങ്ങിയത്​. നെറ്റ്​സിൽ പ്രാക്​ടീസ്​ ചെയ്യവേ ​സിക്​സർ പറത്തുന്ന ധോണിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 2019 ഏകദിന ലോകകപ്പി​െൻറ സെമിഫൈനലിൽ ന്യൂസിലൻഡിനോട്​ തോൽവി വഴങ്ങിയ ശേഷം ധോണി കളത്തിലിറങ്ങിയിട്ടില്ല. അതിനാൽ തന്നെ ബാറ്റിങ്ങിലും കീപ്പിങ്ങിലും താളം കണ്ടെത്താൻ താരം കഠിനാധ്വാന പ്രയത്ന​ത്തിലാണ്​ ധോണി.

ഐ.പി.എല്ലിലെ 'മിസ്​റ്റർ കൺസിസ്​റ്റൻറ്' സുരേഷ്​ റെയ്​ന കൂടി നാട്ടിലേക്ക്​ മടങ്ങിയതിനാൽ ആ ഭാരം കൂടി ധോണിയുടെ ചുമലിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil gavaskarMS DhoniIPL 2020
Next Story