പാക് ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാമുൽ ഹഖിന് ഹൃദയാഘാതം
text_fieldsകറാച്ചി: പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാമുൽ ഹഖിന് ഹൃദയാഘാതം. തിങ്കളാഴ്ച ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇൻസിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഇൻസമാം അപകടനില തരണം ചെയ്തതായി ജിയോ ന്യൂസിലെ മാധ്യമപ്രവർത്തകൻ അർഫ ഫിറോസ് സേക്ക് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ പ്രഥമിക പരിശോധനകളിൽ അപകടകരമായി ഒന്നും കണ്ടെത്തിയില്ല.
51കാരനായ ഇൻസമാം ഏകദിനത്തിലെ പാകിസ്താന്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനാണ്. ഏകദിനത്തിൽ 375 മത്സരങ്ങളിൽ നിന്നായി 11701 റൺസ് നേടിയിട്ടുണ്ട്. 119 ടെസ്റ്റുകളിൽ നിന്നായി 8829 റൺസാണ് സമ്പാദ്യം. 2007ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2016-2019 കാലയളവിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ ചീഫ് സെലക്ടർ സ്ഥാനം അലങ്കരിച്ച അദ്ദേഹം അഫ്ഗാനിസ്താൻ ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.