ക്രിക്കറ്റിലും സങ്കട ദിനം; പാക്താരവുമായി കൂട്ടിയിടിച്ച് ഫാഫ് ഡുെപ്ലസിസിന് തലക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു VIDEO
text_fieldsഅബൂദബി: യൂറോകപ്പിനിടെ കുഴഞ്ഞുവീണ ഡെൻമാർക്കിന്‍റെ മധ്യനിര താരവും ടീം ക്യാപ്റ്റനുമായ ക്രിസ്റ്റ്യൻ എറിക്സന്റെ ദുരന്തവാർത്തയുട വേദന മാറും മുേമ്പ ക്രിക്കറ്റിലും സങ്കട ദിനം. പാകിസ്താൻ പ്രീമിയർ ലീഗിനിടെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുെപ്ലസിസിന് തലക്ക് പരിക്കേറ്റു.
ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ പാക്താരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ചാണ് ഡുെപ്ലസിക്ക് പരിക്കേറ്റത്. ഡുെപ്ലസിയെ വിശദപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. പകരം താരത്തെ ഇറക്കിയാണ് മത്സരം പുനരാരംഭിച്ചത്. പി.എസ്.എല്ലിൽ ഖ്വാട്ട േഗ്ലഡിയേറ്റേഴ്സ് താരമാണ് ഡുെപ്ലസിസ്.
യൂറോകപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ എറിക്സൺ പ്രാഥമിക ചികിത്സയോട് പോസിറ്റീവായി പ്രതികരിച്ചതായി വിവരം. ഡെൻമാർക്ക് ഫുട്ബാൾ അസോസിയേഷനും യുവേഫയും പോസിറ്റീവായി അറിയിപ്പുകളാണ് നൽകുന്നത്. എറിക്സൺ ചികിത്സക്ക് ശേഷം ഉണർന്നിരിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എറിക്സനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഡെൻമാർക്ക്-ഫിൻലൻഡ് മത്സരം മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.