ലോകകപ്പിലെ കനത്ത പരാജയം; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടു, രണതുംഗ ഇടക്കാല അധ്യക്ഷൻ
text_fieldsകൊളംബോ: ഏകദിന ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടു. ഇടക്കാല ഭരണസമിതി ചെയർമാനായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയെ നിയമിച്ചു.
ലോകകപ്പിൽ ഇന്ത്യയോട് 302 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി. ഷമ്മി സിൽവയായിരുന്നു ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ. തിങ്കളാഴ്ച മുതൽ അർജുന രണതുംഗ അധ്യക്ഷനായ കമ്മിറ്റിക്കായിരിക്കും ചുമതലയെന്ന് കായിക മന്ത്രി റോഷൻ രണസിംഗ അറിയിച്ചു.
1996ൽ ശ്രീലങ്കക്ക് ലോകകിരീടം നേടികൊടുത്ത ക്യാപ്റ്റൻ കൂടിയായ രണതുംഗ 2008-08 ൽ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനായിരുന്നു. ലങ്കൻ സർക്കാറിൽ ട്രാസ്പോർട്ട് സിവിൽ ഏവിയേഷൻ മുൻ മന്ത്രിയായിരുന്നു.
അടുത്തിടെ നടന്ന ഏഷ്യകപ്പിൽ ഐ.സി.സിക്കെതിരെ വ്യാപക വിമർശനം രണതുംഗ നടത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനെയും കളിക്കാരുടെ തൽപര്യങ്ങളെയും സംരക്ഷിക്കാനാവാത്ത പല്ലുകൊഴിഞ്ഞ ഒരു സ്ഥാപനമാണ് ഐ.സി.സി എന്നും കുറ്റപ്പെടുത്തിയിരുന്നു. ഏഷ്യ കപ്പിൽ ഇന്ത്യ -പാകിസ്താൻ മത്സരത്തിന് മാത്രം റിസർവ് ഡെ നൽകിയതായിരുന്നു അന്ന് രണംതുംഗയെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.